കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച് ജീവിക്കാന്‍ ഒരുങ്ങി ഹാദിയയും ഷെഫിൻ ജഹാനും.. അവസാന വാക്കല്ലെന്ന് അശോകൻ.. ഇനി എന്ത്?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നിന്നും സുപ്രീംകോടതി വരെയെത്തിയ ലൗ ജിഹാദ് കേസാണ് ഹാദിയയുടെയും, ഷെഫിന്‍ ജഹാന്റെയും ജീവിതം. എന്നാല്‍ ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാന്‍ ഹാദിയയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി പ്രസ്താവിച്ചതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായി. ഇനിയെങ്കിലും തങ്ങള്‍ക്ക് ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കണമെന്നാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പിതാവ് അശോകനും വ്യക്തമാക്കി.

വീണ്ടും ശ്രീശാന്ത്; ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും
ഹാദിയ വിവാഹം കഴിച്ചത് ഒരു നല്ലവനെയാണോ, മോശം ആളെയാണോ എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹിന്ദു വിശ്വാസിയായിരുന്ന ഹാദിയ മതംമാറി ജഹാനെ വിവാഹം ചെയ്തത് ലൗ ജിഹാദ് കേസായി എന്‍ഐഎ അന്വേഷിച്ച് വരികയാണ്. 2017 മെയില്‍ ഇവരുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു വിധി.

ഇതിന് ശേഷം പിതാവിന്റെയും, പിന്നീട് കോളേജിന്റെ സംരക്ഷണയിലായിരുന്ന ഹാദിയ സുപ്രീംകോടതി വിധിയോടെ വീണ്ടും ഭര്‍ത്താവിനൊപ്പം ഒരുമിക്കുകയാണ്. സേലത്ത് ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായ ഹാദിയയെ ക്ലാസിലെത്തിയാണ് കോളേജ് പ്രിന്‍സിപ്പല്‍ വിധിയെക്കുറിച്ച് അറിയിച്ചത്. ഇതില്‍ സന്തോഷിക്കുന്നതായി ഹാദിയ അറിയിച്ചു. നിയമപോരാട്ടങ്ങള്‍ മുതല്‍ തീവ്രവാദ ആരോപണം വരെ നേരിട്ട തങ്ങള്‍ക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ജഹാന്റെ നിലപാട്.

എന്നാല്‍ സുപ്രീംകോടതി പരാമര്‍ശം അവസാന വിധിയല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ വ്യക്തമാക്കുന്നത്. തന്റെ മകളുടെ ജീവിതത്തെ ദോഷമായി ബാധിക്കുന്ന ഒന്നും കോടതി ചെയ്യില്ലെന്ന വിശ്വാസമാണ് ഇദ്ദേഹം ഇപ്പോഴും പങ്കുവെയ്ക്കുന്നത്. മകള്‍ ഒരു മനുഷ്യബോംബായി തീരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും ഈ പിതാവ് വ്യക്തമാക്കുന്നു.

സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതി ഉത്തരവ്

ഹാദിയ വിവാഹം കഴിച്ചത് ഒരു നല്ലവനെയാണോ, മോശം ആളെയാണോ എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹിന്ദു വിശ്വാസിയായിരുന്ന ഹാദിയ മതംമാറി ജഹാനെ വിവാഹം ചെയ്തത് ലൗ ജിഹാദ് കേസായി എന്‍ഐഎ അന്വേഷിച്ച് വരികയാണ്.

ഭര്‍ത്താവിനൊപ്പം ഒരുമിക്കും

ഭര്‍ത്താവിനൊപ്പം ഒരുമിക്കും

2017 മെയില്‍ ഇവരുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു വിധി. ഇതിന് ശേഷം പിതാവിന്റെയും, പിന്നീട് കോളേജിന്റെ സംരക്ഷണയിലായിരുന്ന ഹാദിയ സുപ്രീംകോടതി വിധിയോടെ വീണ്ടും ഭര്‍ത്താവിനൊപ്പം ഒരുമിക്കുകയാണ്.

വിധിയിൽ സന്തോഷം

വിധിയിൽ സന്തോഷം

സേലത്ത് ഹോമിയോപ്പതി വിദ്യാര്‍ത്ഥിനിയായ ഹാദിയയെ ക്ലാസിലെത്തിയാണ് കോളേജ് പ്രിന്‍സിപ്പല്‍ വിധിയെക്കുറിച്ച് അറിയിച്ചത്. ഇതില്‍ സന്തോഷിക്കുന്നതായി ഹാദിയ അറിയിച്ചു. നിയമപോരാട്ടങ്ങള്‍ മുതല്‍ തീവ്രവാദ ആരോപണം വരെ നേരിട്ട തങ്ങള്‍ക്ക് ഇനി ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ജഹാന്റെ നിലപാട്.

ഇത് അവസാന വാക്കല്ല

ഇത് അവസാന വാക്കല്ല

എന്നാല്‍ സുപ്രീംകോടതി പരാമര്‍ശം അവസാന വിധിയല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ വ്യക്തമാക്കുന്നത്. തന്റെ മകളുടെ ജീവിതത്തെ ദോഷമായി ബാധിക്കുന്ന ഒന്നും കോടതി ചെയ്യില്ലെന്ന വിശ്വാസമാണ് ഇദ്ദേഹം ഇപ്പോഴും പങ്കുവെയ്ക്കുന്നത്. മകള്‍ ഒരു മനുഷ്യബോംബായി തീരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും ഈ പിതാവ് വ്യക്തമാക്കുന്നു.

English summary
Hadiya’s husband says now we can live normal life after SC order in Kerala ‘love jihad’ case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X