• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വര്‍ണം വാങ്ങാന്‍ പോണോരെ...ഇതിലേ..ഇതിലേ.. വില കുത്തനെ താഴോട്ട് തന്നെ

സ്വര്‍ണം വാങ്ങാനുദ്ദേശിച്ചിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കാരണം സ്വര്‍ണവില കുത്തനെ ഇടിയുന്ന കാഴ്ചയാണ് കുറച്ചു നാളുകളായി കാണുന്നത്. അടുത്തിടെയൊന്നും ഇതുയരാനും പോകുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ വില കുറഞ്ഞതോടെ വില്‍പനക്കാര്‍ക്ക് നല്ല എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. സ്വര്‍ണക്കടകളില്‍ ആളുകളുടെ വരവ് കുറഞ്ഞു എന്നതു തന്നെ കാരണം.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് കുറച്ചൊന്നുമല്ല സ്വര്‍ണ വിപണിയെ ബാധിച്ചത്. നോട്ട് അസാധുവാക്കല്‍ നീക്കത്തിന് പിന്നാലെ സ്വര്‍ണവില രാജ്യത്ത് കുത്തനെ ഇടിഞ്ഞു. ഒപ്പം അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലവും ഇന്ധനവിലയിലെ മാറ്റങ്ങളുമെല്ലാം സ്വര്‍ണത്തിന് കാര്യമായിത്തന്നെ കോട്ടമുണ്ടാക്കിയിട്ടുണ്ട്.

നടുവൊടിഞ്ഞ് സ്വര്‍ണം

ഇന്നലെയും ഇന്നുമടക്കം അടുത്തിടെയൊന്നും വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. നടുവൊടിഞ്ഞിരിക്കുകയാണ് ഈ മഞ്ഞലോഹം. ഗ്രാമിന് 2590 രൂപയും പവന് 20,720 രൂപയുമാണ് നിലവിലെ വിലനിലവാരം. അതായത് തൊട്ടുപിന്നിലെ ദിവസത്തേക്കാള്‍ 240 രൂപയുടെ കുറവ്. 20,960 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ 9 മാസത്തതിനിടെ ഇതാദ്യമായാണ് സ്വര്‍ണവില ഇത്രയും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നത്.

കുത്തനെ താഴോട്ട്

അടുത്തിടെ സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത് ഈ വര്‍ഷം മാര്‍്ച്ചിലാണ്. അന്ന് പവന് വില 21,000ത്തിലും താഴെ എത്തി. നവംബര്‍ ആദ്യവാരം 23, 480രൂപയുണ്ടായിരുന്നതില്‍ നിന്നാണ് ഇന്നത് 21,000ത്തില്‍ എത്തി നില്‍ക്കുന്നത്. അതായത് ഒന്നരമാസത്തിനിടെ 2760 രൂപയുടെ ഇടിവുണ്ടായി എന്നത് ഒട്ടും ശുഭകരമല്ല.

 ട്രംപ് തന്ന പണി!

നോട്ട് അസാധുവാക്കി നരേന്ദ്രമോദി മാത്രമല്ല സ്വര്‍ണത്തിന് പണി കൊടുത്തത്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതും സ്വര്‍ണത്തിന് വിനയായി. പ്രവചനങ്ങളെല്ലാം തെറ്റിച്ച് ട്രംപ് വിജയിച്ചതോടെ ആഗോള ഓഹരി വിപണികള്‍ മൂക്കും കുത്തി വീണു. ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളര്‍ ശക്തിപ്പെട്ടത് ആഭ്യന്തര വിപണിയെയും ആഗോള വിപണിയേയും പ്രതികൂലമായി തന്നെ ബാധിച്ചു.

പണി പലവഴിയ്ക്കും വരാം!

കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതും സ്വര്‍ണക്കച്ചവടത്തിന് വിനയായി. പണത്തിന് പിന്നാലെ സ്വര്‍ണത്തിനാവും അടുത്തതായി കേന്ദ്രത്തിന്റെ പിടി വീഴുകയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിലയെ പിന്നോട്ടടിച്ചു.

എണ്ണവിലയും സ്വര്‍ണവും

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്ന ഘടകമാണ്. ആഗോളതലത്തില്‍ പൊതുവെ കണ്ടുവരുന്ന ഉണര്‍വില്ലായ്മ ക്രൂഡ് ഓയിലിനെ ബാധിച്ചപ്പോള്‍ സ്വര്‍ണവിലയിലും കുറവുണ്ടായി.

സുരക്ഷിത നിക്ഷേപമല്ല

അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടിയതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിയാനുള്ള ഏറ്റവും പുതിയ കാരണം. നിക്ഷേപം എന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ പ്രാധാന്യം അതോടെ കുറഞ്ഞു. പലിശ നിരക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ മേലുണ്ടായിരുന്ന നിക്ഷേപം സര്‍ക്കാര്‍ ബോണ്ടുകളിലേക്കും മറ്റും ആളുകള്‍ മാറ്റി. ഇതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് പരുക്കേല്‍പ്പിച്ചു.

സ്വര്‍ണത്തിന്റെ ഭാവി

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ താല്‍പര്യമുള്ള ലോഹമാണ് സ്വര്‍ണം. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കണ്ടിരുന്നതും. ഒരര്‍ദ്ധരാത്രിയില്‍ നോട്ട് അസാധുവാക്കി കേന്ദ്രം പണി തന്നപ്പോള്‍ സ്വര്‍ണക്കടകളില്‍ ചാകരക്കൊയ്ത്തായിരുന്നു. ഉള്ള പണമെല്ലാം സ്വര്‍ണമാക്കി മാറ്റി നിക്ഷേപിക്കാനായിരുന്നു ആളുകളുടെ നെട്ടോട്ടം. എന്നാലിത് തിരിച്ച് പണമാക്കി മാറ്റാനൊരുങ്ങുന്നവര്‍ക്ക് വിപണിയിലെ നിലവിലെ താഴ്ന്ന വില നിലവാരം ഒട്ടും ശുഭപ്രതീക്ഷയല്ല നല്‍കുന്നത്.

English summary
As U S dollar becomes stronger due to fall in Fed rates, gold rate wittnesses a severe decline in price. This s a fifth staight fall in a week n the case of gold. Demonisation in india also affected gold prices badly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X