എണ്ണ വില കുത്തനെ ഇടിഞ്ഞു; ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, പെട്രോള്‍, ഡീസല്‍ വില താഴുമോ
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നു. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണ. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളര്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. അതേസമയം, ഡബ്ല്യുടിഐ ക്രൂഡ് വില 67 ഡോളറിലേക്കും താഴ്ന്നിട്ടുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ സെപ്തംബറിലാണ് വില ഇത്രയും താഴ്ന്നിരുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇവിടെ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതാണ് വില ഇടിയാനുള്ള ഒരു കാരണം. ചൈനയുടെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയാണ്. 13 മാസത്തിനിടെ ആദ്യമായി പൂജ്യത്തിലും താഴേക്ക് ഈ നിരക്ക് എത്തി.

അതേസമയം, എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ 1.80 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത്രയും എണ്ണ കൂടി വിപണിയില്‍ എത്തിയാല്‍ വില വീണ്ടും കുറയാനാണ് സാധ്യത. മാത്രമല്ല, ഇറാഖില്‍ നിന്നു കൂടുതലായി എണ്ണ വിപണിയില്‍ എത്തുമെന്നാണ് മറ്റൊരു വിവരം.
വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലും പറയുന്നത്. എന്നാല്‍ പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കില്ല എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഷ്യയിലേക്ക് നല്കുന്ന എണ്ണയുടെ വില കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് സൗദി അറേബ്യ വില കുറയ്ക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും
ക്രൂഡ് വില കുറയുന്നത് ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് നഷ്ടമാണെങ്കിലും ഇന്ത്യയ്ക്ക് നേട്ടമാണ്. കാരണം ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാന്‍ തുടങ്ങിയാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയാന്‍ വഴിയൊരുങ്ങും. ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ബ്രെന്റ് ക്രൂഡ് എത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയേണ്ടതാണ്.
ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ കുറയുമെന്നാണ് അനൗദ്യോഗിക വിവരം. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ വില കുറയാന്‍ വഴിയൊരുങ്ങും. എന്നാല്‍ ജിഎസ്ടിയുടെ പരിധിയില്‍ വരില്ലെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ആഴ്ചകള്‍ക്ക് മുമ്പ് പ്രതികരിച്ചത്. ജിഎസ്ടി പരിധിയില്‍ പെട്രോളും ഡീസലും വന്നാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വില കുറയുമോ എന്ന ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചിരുന്നു. 72-73 ഡോളര്‍ നിരക്കിലാണ് ആഗോള വിപണിയില്‍ വില. ഈ വിലയില്‍ നില്‍ക്കുകയോ അതിനേക്കാള്‍ താഴേക്ക് പോകുകയോ ചെയ്താല്‍ ഇന്ത്യയില്‍ ഇന്ധന വില കുറയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവില്‍ മന്ത്രി പ്രതികരിക്കുന്ന സമയത്തേക്കാള്‍ വില കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications