പണം കായ്ക്കുന്ന മരം വീട്ടിൽ വളർത്താം, ചന്ദന മരങ്ങൾ നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോയെന്ന് അതിശയോക്തി കലർത്തി പലരും ചോദിക്കാറുണ്ടല്ലോ. എന്നാൽ അങ്ങനെ ഒന്നുണ്ട്. ചെറിയ മുതൽ മുടക്കിൽ തുടങ്ങി കോടികൾ സമ്പാദിക്കാവുന്ന കൃഷിയാണ് ചന്ദനം. കുറച്ചു വർഷങ്ങൾക്കു മുമ്പു വരെ ഇത് നിയമവിധേയമായിരുന്നില്ല. എന്നാൽ ഇന്ന് രാജ്യത്ത് ചന്ദനമരം കൃഷി ചെയ്യാം. പലർക്കും ഇതുസംബന്ധിച്ച് വലിയ ധാരണയില്ല. വേര് മുതൽ ചില്ലകൾ വരെ വരുമാനം തരുന്ന ചന്ദനകൃഷിയെക്കുറിച്ച് കുടുതലറിയാം.
1986 ലെ കേരള മരസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്നവയാണ് ചന്ദനം, തേക്ക്, ഈട്ടി, കമ്പകം എന്ന വൃക്ഷങ്ങൾ. ഇവ സംരക്ഷിത വനമേഖലകളിൽ നിന്നോ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്നോ മുറിയ്ക്കുന്നതിന് വനം വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ രാജ്യത്ത് വർധിച്ചു വരുന്ന ചന്ദന ആവശ്യകതയും, ഉയർന്ന ഇറക്കുമതിയും കണക്കിലെടുത്ത് ചന്ദന കൃഷി നിയമ വിധേയമാക്കിയിരുന്നു.
വിൽപ്പനയുമായി ബന്ധപ്പെട്ട ചില നിബന്ധനകൾ ഉണ്ട് ഇത് കൃത്യമായി പാലിക്കാൻ തയ്യറാണെങ്കിൽ മറ്റൊരു പ്രശ്നവും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. എത്ര ഉൽപ്പാദിപ്പിച്ചാലും സർക്കാർ നല്ല വിലയിൽ ഇത് വാങ്ങും.

7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ ആണ് നടീൽ വസ്തു. ഇവ ഫോറസ്റ്റ് വകുപ്പിന്റെ കേന്ദ്രങ്ങളിൽ നിന്നു തന്നെ സ്വന്തമാക്കാം. 150 മുതൽ 200 രൂപ വരെയാണ് തൈയ്യൊന്നിന് ചെലവ് വരിക. പരിപാലനത്തിനായി നിങ്ങൾക്ക് ജൈവ കൃഷിയോ, പരമ്പരാഗത കൃഷിയോ അവലംബിക്കാം.
ജൈവ കൃഷിയിൽ 10 മുതൽ 15 വർഷം വരെയും പരമ്പരാഗത രീതിയിൽ 20 മുതൽ 25 വർഷം വരെയുമാണ് വിളവെടുപ്പിനായെടുക്കുന്ന സമയം. നേരത്തെയുള്ള വരുമാനവും ആഗ്രഹിച്ച് പലരും ഇന്ന് ജൈവ കൃഷിയാണ് തിരഞ്ഞെടുക്കാറുള്ളത്. കള്ളക്കടത്ത് ഭീഷണയും, പാമ്പ്, മൃഗങ്ങൾ പോലുള്ള ഭീഷണികളും ജൈവ കൃഷിക്കുള്ള മറ്റ് കാരണങ്ങളായി ചൂണ്ടിക്കാട്ടാം.
6.5 മുതൽ 7.5 വരെ പി.എച്ചുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യമായി പറയുന്നത്. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികൾ 3 മീറ്റർ അകലത്തിലെടുത്തു വേണം തൈകൾ നടാൻ. തടത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ചന്ദന ചെടി നിൽക്കുന്നതിന്റെ 2 മീറ്ററിനുള്ളിൽ മറ്റ് ചെടികൾ ഉണ്ടായിരിക്കണം. കാരണം ചന്ദനമൊരു പരാദ സസ്യമാണ്. നിൽക്കുന്നതിന്റെ ചുറ്റു വട്ടത്തുള്ള ചെടികളുടെ വേരിൽ നിന്നാണ് ചന്ദനം മൂലകങ്ങൾ വലിച്ചെടുക്കുക. അതുകൊണ്ട് ചന്ദനത്തിന് ഇടവിളയായി ശീമക്കൊന്ന, തുവരപ്പയർ, പപ്പായ, സപ്പോട്ട എന്നിവ കൃഷി ചെയ്താൽ ചന്ദനം ഭാഗികമായി വളരും. എങ്കിലും കൃഷിയുടെ ആദ്യ ഘട്ടത്തിൽ മിതമായ കളകളേ പാടുള്ളു.
ആദ്യ എഴ് മുതൽ എട്ട് വർഷം വരെ സാധരണ സംരക്ഷണം മാത്രമാണ് ആവശ്യമായി വരുന്നത്. ഇതിന് ശേഷം വർഷത്തിൽ ഒരു കിലോ എന്ന തോതിൽ മരം വളരും. 15 വർഷമെത്തുമ്പോഴേയ്ക്കും കാതൽ രൂപം കൊള്ളും. പൂർണവളർച്ചയെത്തുമ്പോൾ 13-16 മീറ്റർ നീളവും 1-2 മീറ്റർ വണ്ണവുമുണ്ടായിരിക്കും. ചന്ദനമരങ്ങൾ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും എന്നതാണ് ഇതിന് കാരണം. മണൽ നിറഞ്ഞതോ, മഞ്ഞുവീഴ്ചയുള്ളതോ ആയ ചുറ്റുപാടുകൾ ഒഴികെയുള്ള പ്രദേശങ്ങൾ ചന്ദനകൃഷിക്ക് അനുയോജ്യമാണ്.
ചന്ദനകൃഷി നടത്തുന്നയിടങ്ങളിൽ സർക്കാരിന്റെ കർശന മേൽനോട്ടം ഉണ്ടാകും. ചന്ദനത്തൈ വാങ്ങുന്നതു മുതൽ നട്ടുവളർത്തുന്നതു വരെ നിങ്ങൾ വനം വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിങ്ങളുടെ കൃഷി സ്ഥലം അറിയിപ്പുകൾ കൂടാതെ സന്ദർശിച്ചേക്കാം.
2017-ൽ സർക്കാർ ചന്ദനം സ്വകാര്യമായി വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിരുന്നു. നിയമപ്രകാരം, വ്യക്തികൾക്ക് ചന്ദനമരങ്ങൾ നടാം, പക്ഷേ അവ വിൽക്കുന്നത് സർക്കാരിനായിരിക്കണം. സർക്കാർ ഡിപ്പോകളിൽ ലേലം ചെയ്ത് ഇവ വിൽക്കും. ഈ വരുമാനം പൂർണമായും കർഷകർക്ക് തന്നെ ലഭിക്കും.
ഒരു ചന്ദനമരത്തിൽ നിന്ന് കുറഞ്ഞത് 3 മുതൽ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിക്കും. 5 മുതൽ 10 വരെ മരങ്ങൾ വളർത്തിയാൽ പോലും പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുമെന്നു സാരം. 100-ലധികം മരങ്ങൾ വളർത്താനായാൽ പ്രതിവർഷം 5 കോടിയോളം രൂപ സമ്പാദിക്കാം. സർക്കാർ അനുമതികളോടെ ഓയിലും, തൈലവും ഉണ്ടാക്കാനായാൽ വരുമാനവും ഇരട്ടിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications