2005ന് മുന്‍പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നു

2014 ഏപ്രില്‍ ഒന്നുമുതല്‍ തന്നെ ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 2005 ന് മുന്‍പുള്ള നോട്ടുകള്‍ തിരിച്ചറിയാനുള്ള എളുപ്പവഴി ഇതാണ്. ഈ നോട്ടുകളില്‍ അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.
ആയിരത്തിന്റെയോ അഞ്ഞൂറിന്റെയോ പത്തില്‍ കൂടുതല്‍ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി വാങ്ങുന്നവര്‍ തിരിച്ചറിയല്‍ രേഖകൂടി ഹാജരാക്കണം. നോട്ടുകള്‍ പിന്‍വലിയ്ക്കുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നോട്ടുകള്‍ക്ക് നിയമസാധുതയുണ്ടെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ബ്ളാക്ക് മണിയും വ്യാജ കറന്‍സികളും തടയുന്നതിനാണ് ബാങ്ക് ഇത്തരമൊരു നടപടി സ്വീകരിയ്ക്കുന്നതെന്നാണ് സൂചന. നോട്ട് പിന്‍വലിയ്ക്കുന്നതിന് ആര്‍ബിഐ വിശദീകരണം നല്‍കിയിട്ടില്ല. പുതിയ നോട്ടുകള്‍ മെച്ചപ്പെട്ട രീതിയിലാണ് അച്ചടിയ്ക്കുക. കള്ളനോട്ട് തടയുന്നതിനാണ് ഇത്. നിലവില്‍, അഞ്ച്, പത്ത്, ഇരുപത്, അന്‍പത്, നൂറ്, അഞ്ഞൂറ്, ആയിരം എന്നിങ്ങനെയുള്ള കറന്‍സികളാണുള്ളത്.












Click it and Unblock the Notifications