കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചില്ല മൂന്നു മാത്രം: എടിഎം പണമിടപാടിന് കടുത്ത നിയന്ത്രണം!!!

Google Oneindia Malayalam News

ദില്ലി: എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാവുന്ന തവണകള്‍ പരിമിതപ്പെടുത്താന്‍ കേന്ദ്ര നീക്കം. നിലവിലുള്ള അഞ്ച് പണമിടപാടുകള്‍ മൂന്നാക്കി പരിമിതപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ നല്‍കിയ ഇത് സംബന്ധിച്ച പ്രമേയം കേന്ദ്രം പരിഗണനയ്ക്ക് വച്ചിട്ടുണ്ട്.

കേന്ദ്രധനകാര്യ മന്ത്രാലയവുമായി ബജറ്റിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.

മൂന്ന് മതി

മൂന്ന് മതി

എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം സൗജന്യമായി പണം പിന്‍വലിക്കാനുള്ള സൗകര്യം മൂന്നുതവണയാക്കി പരിമിതപ്പെടുത്തണമെന്നാണ് കേന്ദ്ര ധനകാര്യന്ത്രാലയത്തിന് ബാങ്കുകള്‍ സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

ഡിജിറ്റലിലേയ്ക്ക്

ഡിജിറ്റലിലേയ്ക്ക്

ഒരുമാസത്തില്‍ മൂന്ന് തവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നതോടുകൂടി ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാടിലേയ്ക്ക് മാറുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍

അഞ്ചിന് ശേഷം

അഞ്ചിന് ശേഷം

നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ എടിഎം വഴിയുള്ള അഞ്ച് സൗജന്യ പണമിടപാടുകളാണ് അനുവദിയ്ക്കുന്നത്. അഞ്ചിന് ശേഷമുള്ള പണമിടപാടിന് 20 ശതമാനം സേവന നികുതിയിനത്തില്‍ ഈടാക്കും.

ചാര്‍ജ്ജ് കുറയ്ക്കില്ല

ചാര്‍ജ്ജ് കുറയ്ക്കില്ല

ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന ഇടപാട് ചെലവ് കുറയ്ക്കുന്നതിന് കേന്ദ്രം ശ്രമിക്കുന്നുണ്ടെങ്കിലും ബാങ്കുകള്‍ ഇതിന് അനുമതി നല്‍കാന്‍ തയ്യാറല്ല. ഇതിന് പുറമേ മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കുമ്പോള്‍ 15 മുതല്‍ 20 രൂപ വരെ ബാങ്കുകള്‍ ഇന്റര്‍ ചേഞ്ച് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നുണ്ട്.

English summary
The government is considering a proposal to reduce the free withdrawals by more than half to just three, instead of the nearly 8-10 now, including from banks where one has accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X