സൈറസിനെ വെറതേയങ്ങ് മാറ്റിയതല്ല... ടാറ്റയ്ക്ക് പറയാന്‍ കാരണങ്ങളേറെ; കേട്ടാല്‍ ഞെട്ടും
ടാറ്റ ഗ്രൂപ്പിന്റെ മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്നതി്യ മിസ്ത്രി പരാജയപ്പെട്ടു എന്നും ആക്ഷേപമുണ്ട്
മുംബൈ: ഇന്ത്യയിലെ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റയുടേത്. അവരുടെ ഏറ്റവും വലിയ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റ സണ്‍സ്. ആ ടാറ്റ സണ്‍സിലേക്ക് നാല് വര്‍ഷം മുമ്പ് വലിയ ആരവത്തോടെ കൈപിടിച്ചുകൊണ്ടുവന്നിരുത്തിയ ആളാണ് സൈറസ് മിസ്ത്രി. ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ മിസ്ത്രിയെ ഇപ്പോള്‍ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നു.
അപ്രതീക്ഷിതം എന്നാണ് ഈ തീരുമാനത്തെ പലരും വിലയിരുത്തിയത്. എന്നാല്‍ അത് അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നില്ല എന്ന് വേണം കരുതാന്‍. ടേണ്‍ ഓവറില്‍ വന്ന കുറവ് ഒന്നും അല്ല മിസ്ത്രിയെ മാറ്റാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി ടാറ്റ ഗ്രൂപ്പ് കാത്ത് സൂക്ഷിച്ച് വന്ന മൂല്യങ്ങളിലും നിലപാടികളിലും മിസ്ത്രി കൊണ്ടുവന്ന മാറ്റങ്ങളാണത്രെ രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചത്.

മിസ്ത്രിയെ മാറ്റുന്നതിന് മുന്നോടിയായി കഴിഞ്ഞ ഓഗസ്ത് മാസത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് രണ്ട് പേരെ പുതിയതായി കൊണ്ടുവന്നിരുന്നു. പിരമല്‍ ഗ്രൂപ്പ് ചെയര്മാന് അജയ് പിരമലിനേയും ടിവിഎസ് മോട്ടോര്‍ ചെയര്മാന് വേണു ശ്രീനിവാസനേയും. ബോര്‍ഡില്‍ ടാറ്റ കുടുംബത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ വേണ്ടി ആയിരുന്നത്രെ ഈ നീക്കം. പുതിയ രണ്ട് നിയമനങ്ങളും മിസ്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നം റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് മാസം മുമ്പ് വെല്‍സ്പണ്‍ സോളാര്‍ ഫാമിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ ടാറ്റ ട്രസ്റ്റിന്റേയും ടാറ്റ കുടുംബത്തിന്റേയോ അനുമതി പോലും മിസ്ത്രി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചിരുന്നു. ഡോക്കോമോയുമായുള്ള കേസും ടാറ്റ കുടുംബത്തിന് വലിയ എതിര്പ്പുണ്ടാക്കിയിരു്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications