കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈറസിനെ വെറതേയങ്ങ് മാറ്റിയതല്ല... ടാറ്റയ്ക്ക് പറയാന്‍ കാരണങ്ങളേറെ; കേട്ടാല്‍ ഞെട്ടും

ടാറ്റ ഗ്രൂപ്പിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതി്യ മിസ്ത്രി പരാജയപ്പെട്ടു എന്നും ആക്ഷേപമുണ്ട്

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റയുടേത്. അവരുടെ ഏറ്റവും വലിയ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റ സണ്‍സ്. ആ ടാറ്റ സണ്‍സിലേക്ക് നാല് വര്‍ഷം മുമ്പ് വലിയ ആരവത്തോടെ കൈപിടിച്ചുകൊണ്ടുവന്നിരുത്തിയ ആളാണ് സൈറസ് മിസ്ത്രി. ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ മിസ്ത്രിയെ ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നു.

അപ്രതീക്ഷിതം എന്നാണ് ഈ തീരുമാനത്തെ പലരും വിലയിരുത്തിയത്. എന്നാല്‍ അത് അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നില്ല എന്ന് വേണം കരുതാന്‍. ടേണ്‍ ഓവറില്‍ വന്ന കുറവ് ഒന്നും അല്ല മിസ്ത്രിയെ മാറ്റാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി ടാറ്റ ഗ്രൂപ്പ് കാത്ത് സൂക്ഷിച്ച് വന്ന മൂല്യങ്ങളിലും നിലപാടികളിലും മിസ്ത്രി കൊണ്ടുവന്ന മാറ്റങ്ങളാണത്രെ രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചത്.

Tata Cyrus

മിസ്ത്രിയെ മാറ്റുന്നതിന് മുന്നോടിയായി കഴിഞ്ഞ ഓഗസ്ത് മാസത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് രണ്ട് പേരെ പുതിയതായി കൊണ്ടുവന്നിരുന്നു. പിരമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരമലിനേയും ടിവിഎസ് മോട്ടോര്‍ ചെയര്‍മാന്‍ വേണു ശ്രീനിവാസനേയും. ബോര്‍ഡില്‍ ടാറ്റ കുടുംബത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ വേണ്ടി ആയിരുന്നത്രെ ഈ നീക്കം. പുതിയ രണ്ട് നിയമനങ്ങളും മിസ്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നം റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മാസം മുമ്പ് വെല്‍സ്പണ്‍ സോളാര്‍ ഫാമിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ ടാറ്റ ട്രസ്റ്റിന്റേയും ടാറ്റ കുടുംബത്തിന്റേയോ അനുമതി പോലും മിസ്ത്രി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചിരുന്നു. ഡോക്കോമോയുമായുള്ള കേസും ടാറ്റ കുടുംബത്തിന് വലിയ എതിര്‍പ്പുണ്ടാക്കിയിരു്‌നു.

English summary
Behind the scenes: What led to Cyrus Mistry ouster ? What are the reasons raised by Tata Family?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X