Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടിയില്‍ എണ്ണയടിക്കും മുമ്പ് ഓർത്തോളൂ... ഇന്ധനവില പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍

ദില്ലി: പ്രതിദിനം പെട്രോൾ- ഡീസൽ വില പരിഷ്കരിക്കുന്ന സമ്പ്രദായം തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് രാജ്യാന്തര തലത്തിലുള്ള ഇന്ധനവിലക്കനുസരിച്ച് എണ്ണവിലയിൽ മാറ്റം വരുന്നത്. പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കുകയെന്ന് ഇന്ത്യന്‍ ഓയിൽ കോർപ്പേറഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ നഗരങ്ങളിൽ നടപ്പിലാക്കുന്ന ഈ സംവിധാനം ഏറെ വൈകാതെ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. നിലവില്‍ ഓരോ മാസവും 1ാം തിയ്യതിയും 16ാം തിയ്യതിയുമാണ് രാജ്യാന്തര വിപണയിലെ എണ്ണവില കണക്കിലെടുത്ത് നിരക്ക് പരിഷ്കരിക്കുന്നത്.

ആപ്പ് പരീക്ഷിക്കാൻ നിർദേശം

ആപ്പ് പരീക്ഷിക്കാൻ നിർദേശം

എണ്ണവിലയില്‍ പ്രതിദിനമുണ്ടാകുന്ന വ്യതിയാനങ്ങൾ കൃത്യമായി മനസിലാക്കുന്നതിനായി കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്യാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉപയോക്താക്കൾക്ക് നൽകുന്ന നിർദേശം.

സർക്കാർ നിയന്ത്രണം കൈവിട്ടുപോയി

സർക്കാർ നിയന്ത്രണം കൈവിട്ടുപോയി

പെട്രോൾ വില നിയന്ത്രണത്തിൽ സര്‍ക്കാരിനുള്ള അധികാരം 2010ലും ഡീസൽ വില നിയന്ത്രണത്തിനുള്ള അധികാരം 2014 ഒക്ടോബറിലുമാണ് കമ്പനികൾക്ക് വിട്ടുനൽകുന്നത്. രാഷ്ട്രീയ പരിഗണനകൾക്കനുസരിച്ച് നിലവിൽ എണ്ണ കമ്പനികളാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക് വ്യതിയാനങ്ങൾക്ക് അനുസൃതമായി എണ്ണവില നിർണയിക്കുന്നത്.

ആഗോള വിപണികളെ ആശ്രയിച്ച്

ആഗോള വിപണികളെ ആശ്രയിച്ച്

ആഗോളവിപണയിൽ എണ്ണ വില നിശ്ചയിക്കപ്പെടുന്നത് ദിനം പ്രതിയാണ്. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് ആനുപാതികമായി ദിനം പ്രതി എണ്ണ വില നിശ്ചയിക്കുന്നത് ഉപയോക്താക്കൾക്കും ഏറെ ആശ്വാസകരമാവുമെന്നാണ് വിലയിരുത്തൽ.

 വെല്ലുവിളികൾ എന്തെല്ലാം

വെല്ലുവിളികൾ എന്തെല്ലാം

പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രശ്‌നങ്ങളും വെല്ലുവിളികളും അഞ്ച് നഗരങ്ങളില്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ തിരിച്ചറിയാന്‍ കഴിയും. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍ എന്നിവരും രാജ്യത്തെ ഔട്ട്‌ലൈറ്റുകള്‍ വഴി ഈ നീക്കം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

 സ്വകാര്യ എണ്ണകമ്പനികൾ

സ്വകാര്യ എണ്ണകമ്പനികൾ

രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഓയില്‍ എന്നിവരും രാജ്യത്തെ ഔട്ട്‌ലൈറ്റുകള്‍ വഴി ഈ നീക്കം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+