കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

GST: എല്‍പിജിയ്ക്ക് വില കുറയും, നിത്യോപയോഗ വസ്തുക്കള്‍ക്കും വിലക്കുറവ്, പാലും പാലുല്‍പ്പന്നങ്ങളും

ഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, അച്ചാര്‍ എന്നിവയ്ക്കും ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വില കുറയും

Google Oneindia Malayalam News

ദില്ലി: എല്‍പിജി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടിയ്ക്ക് കീഴില്‍ വില കുറയും. എല്‍പിജിയ്ക്ക് പുറമേ നോട്ട് ബുക്ക്, ഡൊമസ്റ്റിക് എല്‍പിജി, അലൂമിനിയം ഫോയില്‍, ഇന്‍സുലിന്‍, അഗര്‍ബത്തി എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പനങ്ങള്‍ക്കാണ് ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വില കുറയുന്നത്.

ജിഎസ്ടി: ജൂലൈയ്ക്ക് മുമ്പ് വിറ്റഴിക്കണം, കിടിലന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാർട്ടുംജിഎസ്ടി: ജൂലൈയ്ക്ക് മുമ്പ് വിറ്റഴിക്കണം, കിടിലന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാർട്ടും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചരക്കുകള്‍ക്ക് നിലവില്‍ ഈടാക്കിവരുന്ന നികുതിയെക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഈടാക്കുകയെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി നിരക്കുകള്‍ നിശ്ചയിക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ചുമതലയാണ്, എന്നാല്‍ ജിഎസ്ടി കൗണ്‍സിലിന്‍റെ അനുമതിയോടെ മാത്രമേ ഇത് നടപ്പിലാക്കാന്‍ കഴിയൂ.

ജിഎസ്ടി: 66 വസ്തുക്കളുടെ നികുതിയിൽ വ്യത്യാസം, ഇൻസുലിനും ചന്ദനത്തിരിയും വില കുറയും, സ്കൂള്‍ ബാഗുകളും!ജിഎസ്ടി: 66 വസ്തുക്കളുടെ നികുതിയിൽ വ്യത്യാസം, ഇൻസുലിനും ചന്ദനത്തിരിയും വില കുറയും, സ്കൂള്‍ ബാഗുകളും!

പാലുല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്

പാലുല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്

പാല്‍പ്പൊടി, തൈര്, ബട്ടര്‍ മില്‍ക്ക്, ബ്രാന്‍ഡല്ലാത്ത തേന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചീസ്, തേയില, അരി, ഗോതമ്പ്, ധാന്യങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിലയും നിലവിലുള്ളതിനേക്കാള്‍ കുറയും. ഇതിന് പുറമേ പാമോയില്‍, സണ്‍ഫ്ലവര്‍ ഓയില്‍, പാസ്ത, സ്പാഗെറ്റി, കടുകെണ്ണ, പഞ്ചസാര, പാല്‍മിറ ജാഗിരി, മക്രോണി, നൂഡില്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, ചട്നി, കെച്ചപ്പ്, സോസ് എന്നീ ഉല്‍പ്പന്നങ്ങളും ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വില കുറയുന്ന വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

മിനറല്‍ വാട്ടറും സിമന്‍റും കുറഞ്ഞ വിലയ്ക്ക്

മിനറല്‍ വാട്ടറും സിമന്‍റും കുറഞ്ഞ വിലയ്ക്ക്

കേന്ദ്ര ധനകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയില്‍ ടോപ്പിംഗ്, ഇന്‍സ്റ്റന്‍റ് ഫുഡ്, മിനറല്‍ വാട്ടര്‍, ഐസ്, സിമന്‍റ്, കല്‍ക്കരി, മണ്ണെണ്ണ, പല്‍പ്പൊടി, ഹെയര്‍ ഓയില്‍, ടൂസ്റ്റ് പേസ്റ്റ്, കാജല്‍, സോപ്പ്, എക്സ് റേ ഫിലിംസ്, മെഡിക്കല്‍ കിറ്റ് എന്നിവയ്ക്കും ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ നികുതിയിലും വിലയിലും കുറവ് സംഭവിക്കും.

ബാഗുകള്‍കളും ടാര്‍പോളിനും

ബാഗുകള്‍കളും ടാര്‍പോളിനും

സ്കൂള്‍ ബാഗുകള്‍, ടാര്‍പോളിന്‍, എക്സൈസ് ബുക്ക്, നോട്ട് ബുക്ക്, ഡ്രോയിംഗ് ബുക്ക്, സില്‍ക്ക്- കമ്പിളി വസ്ത്രങ്ങള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, 500 രൂപയില്‍ താഴെയുള്ള ചെരിപ്പുകള്‍, ഹെല്‍മെറ്റ് എന്നിവയ്ക്കും വില കുറയും. എല്‍പിജി സ്റ്റൗ, സ്പൂണ്‍, ഫോര്‍ക്ക്, കേക്ക് സെര്‍വര്‍, ലാമേഴ്സ്, മീന്‍ കത്തി, അളവുതൂക്ക ഉപകരണങ്ങള്‍ എന്നിവയ്ക്കും ജിഎസ്ടിയ്ക്ക് കീഴില്‍ വില കുറയും.

ജിഎസ്ടി കൗണ്‍സില്‍

ജിഎസ്ടി കൗണ്‍സില്‍

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തലവനായ ജിഎസ്ടി കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളുടേയും ധനമന്ത്രിമാരുമാണ് അംഗങ്ങളായിട്ടുള്ളത്. ജിഎസ്ടി കൗണ്‍സില്‍ മെയ്- ജൂണ്‍ മാസങ്ങളില്‍ ചേര്‍ന്ന യോഗത്തിലാണ് ജിഎസ്ടിയ്ക്ക് കീഴില്‍ വരുന്ന നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നത്.

ജിഎസ്ടി ഇഫക്ട്: ബൈക്കുകൾക്ക് കുത്തനെ വില കുറച്ച് ബജാജ്, കണ്ടീഷൻ ഇത്രമാത്രംജിഎസ്ടി ഇഫക്ട്: ബൈക്കുകൾക്ക് കുത്തനെ വില കുറച്ച് ബജാജ്, കണ്ടീഷൻ ഇത്രമാത്രം

English summary
Note books, domestic LPG, aluminium foils, insulin, agarbatti and a large number of daily use household products will become cheaper under the GST regime set to be rolled out from July 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X