ബാങ്ക് അക്കൗണ്ട്: പാന്‍കാര്‍ഡില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!!! അവസാന തിയ്യതി ജൂണ്‍ 30!!
ദില്ലി: സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ധനകാര്യമന്ത്രാലയം നീട്ടി. 2017 ജൂണ്‍ 30വരെയാണ് മന്ത്രാലയം സമയം അനുവദിച്ചിട്ടുള്ളത്. 2017 ഫെബുവരി 28ഓടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സിബിഡിടി നിര്‍ദേശിച്ചിരുന്നത്.
പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഫോം 60ല്‍ പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. നോട്ട് നിരോധനത്തെ തുടര്‍ന്നാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് കൊണ്ടുവന്നത്.

ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ പാന്‍കാര്‍ഡ്, ഫോം 60 എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിക്കാത്തവരാണ് ജൂണ്‍ 30ന് ഇവ ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഈ കാലയളവിന് ശേഷം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 1962ലെ ആദായനികുതി വകുപ്പ് ചട്ടത്തിലെ ഭേദഗതി പ്രകാരമാണിത്.












Click it and Unblock the Notifications