കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി നീട്ടി!! ജിയോ ഭയക്കുന്നത് മുന്‍നിര കമ്പനികളെ!!

Google Oneindia Malayalam News

ദില്ലി: ജിയോ പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെലി അനാലിസിസിനെ ഉദ്ധരിച്ച് എഹഫിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 31ന് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കാനിരിക്കെ ഫെബ്രുവരിയിലാണ് സൗജന്യ ഓഫര്‍ നിര്‍ത്തലാക്കുന്നതായി റിലയന്‍സ് പ്രഖ്യാപിച്ചത്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി മാര്‍ച്ച് 31ല്‍ നിന്ന് ഏപ്രില്‍ 30ലേയ്ക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജിയോ ഉപയോക്താക്കളില്‍ പകുതി പേര്‍് മാത്രം പ്രൈം മെമ്പര്‍ ഷിപ്പ് എടുത്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട്. മാര്‍ച്ച് 31നുള്ളില്‍ 99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ജിയോ പ്രൈമില്‍ അംഗമാകാന്‍ കഴിയുകയുള്ളൂവെന്നാണ് ജിയോ പ്രഖ്യാപിച്ചിരുന്നത്. പ്രൈമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് പ്രതിമാസം 303 രൂപ റീച്ചാര്‍ജില്‍ ഡാറ്റ, വോയ്‌സ് കോള്‍ ഓഫറുകള്‍ നല്‍കുമെന്നാണ് ജിയോ നല്‍കുന്ന വാഗ്ദാനം.

reliance-jio

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ജിയോ ക്യാഷ് ബാക്ക് ഓഫര്‍ അവതരിപ്പിച്ചിരുന്നു. ജിയോ മണി വഴി പ്രൈം ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്കും 303രൂപയുടെ പ്രതിമാസ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കുമാണ് 50 രൂപവീതം ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ജിയോ മണിയ്ക്ക് പുറമേ പേടിഎം, മൊബിക്വിക്ക് എന്നീ വാലറ്റുകള്‍ മുഖേന റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിയ്ക്കും. റിലയന്‍സ് ജിയോയോട് പൊരുതി നില്‍ക്കാന്‍ മറ്റ് ടെലികോം കമ്പനികള്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട്.

English summary
In February, Reliance Jio announced that it is going to stop providing free data services to users. It also rolled out a Prime Membership offer for users which, for an opt-in fee of ₹99 for the first year, provides extra data as part of the other plans a Prime user signs up for.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X