കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യക്ഷേമ പദ്ധതികള്‍: ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി, സമയം ഡിസംബര്‍ 31 വരെ!

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ഉള്‍പ്പെടുത്താനുള്ള സമയം കേന്ദ്രം നീട്ടി നല്‍കി. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ സംബന്ധിച്ച കേസ‍് നവംബറില്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുള്ളത്. സെപ്തംബര്‍ 30 നുള്ളില്‍ ആധാര്‍ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയ്യതിയും ഇതോടെ ആഗസ്റ്റ് 31 ആക്കിയതായി കേന്ദ്രം വ്യക്തമാക്കി.

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയം ആഗസ്റ്റ് 31നാണ് അവസാനിക്കുന്നത്. ആഗസ്റ്റ് 31 നുള്ളില്‍ ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാടെടുത്ത സാഹചര്യത്തില്‍ അവസാന തിയ്യതി മാറുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യും. തിയ്യതി നീട്ടിനല്‍കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ സ്വകാര്യത സംബന്ധിച്ച വിധി ആധാറിനെ ബാധിക്കില്ലെന്ന് യുഐഡിഎഐ സിഇഒ അ‍ജയ് ഭൂഷണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

aadhaar-card-

ജൂലൈ ഒന്നുമുതല്‍ ആദാനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 31ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെ സമയം നീട്ടി നല്‍കില്ലെന്ന് സിബിഡ‍ിടി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവസാന നിമിഷം സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചത്.

English summary
The Centre told the Supreme Court (SC) on Wednesday that it will extend the deadline for mandatory Aadhaar to avail social benefits to December 31 from the earlier September 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X