കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: ജൂലൈയ്ക്ക് മുമ്പ് വിറ്റഴിക്കണം, കിടിലന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാർട്ടും

Google Oneindia Malayalam News

ദില്ലി: ജൂലൈ ഒന്നിന് രാജ്യത്തെ ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരാനിരിക്കെ ഡിസ്കൗണ്ട് വിൽപ്പനയുമായി റീട്ടെയിൽ വിൽപ്പനക്കാർ. ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയ്ക്കാണ് റീട്ടെയിൽ വിൽപ്പനക്കാരും ഇ- കൊമേഴ്സ് വെബ്സൈറ്റുകളും കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നത്. പഴയ സ്റ്റോറ്റ് വിറ്റഴിക്കുന്നതിനായി ദീപാവലി പ്രമോഷണൽ ഓഫറിന് സമാനമായ ഓഫറുകളാണ് കമ്പനികൾ പ്രഖ്യാപിക്കുന്നത്. ജൂൺ 30വരെ വിറ്റഴിക്കാതെ തുടരുന്ന ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടിയ്ക്ക് കീഴിൽ 60 മുതൽ 40 ശതമാനം വരെ ഇൻപുട്ട് ടാക്സ് ഏർപ്പെടുത്തുമെന്ന് ജിഎസ്ടി കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള മത്സരം ശക്തമായിട്ടുള്ളത്.

ഓൺലൈൻ റീട്ടെയിൽ ഭീമന്മാരായ ഫ്ലിപ്പ്കാർട്ട്, ആമസോണ്‍ എന്നീ കമ്പനികളും വസ്ത്രങ്ങൾ, ഹോം അപ്ലയന്‍സ്സ്, മൊബൈല്‍ ആക്സസറീകൾ, വാച്ചുകൾ, ലെതർ ഉൽപ്പന്നങ്ങൾ, ഹെൽത്ത്- സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നിവയുടെ വില കുത്തനെ കുറച്ച് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പേടിഎം മാളും ക്ലിയറൻസ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഡിസ്കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകളും പേടിഎം പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി, ലാപ്ടോപ്പ്, ഫോൺ, എയര്‍ കണ്ടീഷണർ, ഫ്രിഡ്ജ് എന്നിവയും ഓഫറിൽ വിറ്റഴിക്കുന്നുണ്ട്.

 offer-15-1497509177

ജിഎസ്ടി: 66 വസ്തുക്കളുടെ നികുതിയിൽ വ്യത്യാസം, ഇൻസുലിനും ചന്ദനത്തിരിയും വില കുറയും, സ്കൂള്‍ ബാഗുകളും!ജിഎസ്ടി: 66 വസ്തുക്കളുടെ നികുതിയിൽ വ്യത്യാസം, ഇൻസുലിനും ചന്ദനത്തിരിയും വില കുറയും, സ്കൂള്‍ ബാഗുകളും!

ഇതിന് പുറമേ ജിഎസ്ടി നികുതി ഘടനയിൽ ടിവി, എയർ കണ്ടീഷണർ തുടങ്ങിയ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ നികുതി 28 ശതമാനമാക്കിയിരുന്നു. ഇതോടെ ഫ്രിഡ്ജുകൾക്കും ജൂലൈ മുതൽ വില വർധിക്കും. ഫ്യൂച്ചർ ഗ്രൂപ്പ്, ഡി മാർട്ട്, ആദിത്യ ബിർള റീട്ടെയിൽ തുടങ്ങിയ മുൻനിര റീട്ടെയിൽ വിൽപ്പനക്കാരും ജിഎസ്ടി വരുന്നതോടെ, മാര്‍ജിൻ, വില എന്നിവയിൽ വരുന്ന മാറ്റങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. വിലനിർണ്ണയം,നികുതി നിർണ്ണയം എന്നിവ സംബന്ധിച്ച ആശങ്കകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 12 മുൻനിര റീട്ടെയില്‍ വിൽപ്പനക്കാർ റീട്ടെയിൽ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏജീസിനെ കണ്ടിരുന്നു.

പാക്ക് ചെയ്ത ചരക്കുകൾക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച റീട്ടെയില്‍ വിൽപ്പനക്കാർ പാക്ക് ചെയ്യാതെ വിൽ‌ക്കുന്ന ഉൽപ്പന്നങ്ങള്‍ നികുതിയുടെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. . ജിഎസ്ടി കൗണ്‍സിലിന്‍റെ 16ാമത്തെ യോഗത്തിൽ 66 ഇനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തിയിരുന്നു. സോസ്, കെച്ചപ്പ്, കടുക് എന്നിവയുൾപ്പെടെയുള്ള സാധനങ്ങളാണ് 12 ശതമാനം നികുതി സ്ലാബിന് കീഴില്‍ വരുന്നത്. നേരത്തെ 18 ശതമാനമായിരുന്നു ഇവയുടെ നികുതി.

English summary
Many retail stores and e-tailers have announced big discounts on electronics, home appliances, clothes, footwear and other items ahead of the implementation of goods and services tax (GST) from July 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X