കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ് എയർവേയ്സിനെ കരകയറ്റും: കൽറോക്ക്- ജലൻ കൺസോർഷ്യം ഇന്ത്യയിലേക്ക്, 2021 മുതൽ സർവീസ്!!

Google Oneindia Malayalam News

ദില്ലി: പ്രവർത്തനം നിർത്തലാക്കിയ ജെറ്റ് എയർവേയ്സിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമായി വിദേശ കമ്പനി. ഗൾഫ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുരാരില ലാൽ ജലന്റെയും ലണ്ടനിലെ കാൽറോക്ക് ക്യാപിറ്റലിന്റെയും കൺസോർഷ്യമാണ് 2021 ഓടെ ജെറ്റ് എയർവേയ്സിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ പദ്ധതിയിടുന്നത്.

ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് നിയോഗിച്ചിരിക്കുകയാണോ എന്ന് എംഎ ബേബിഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് നിയോഗിച്ചിരിക്കുകയാണോ എന്ന് എംഎ ബേബി

പുനരുജ്ജീവന പദ്ധതി അനുസരിച്ച് ജെറ്റ് എയർവെയ്സ് നേരത്തെ സർവീസ് നടത്തിക്കൊണ്ടിരുന്ന ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളും പുനരാരംഭിക്കും. മെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ജെറ്റ് എയർവേസയ്സിന്റെ ബ്രാൻഡിൽ തന്നെയായിരിക്കും വിമാന കമ്പനി പ്രവർത്തനമാരംഭിക്കുകയെന്നും കൽറോക്ക് കൺസോർഷ്യം വ്യക്തമാക്കി.

jetairways-16

എല്ലാം പ്ലാൻ അനുസരിച്ച് നടക്കുകയും കൺസോർഷ്യത്തിന് കൃത്യസമയത്ത് എൻ‌സി‌എൽ‌ടിയും റെഗുലേറ്ററി അംഗീകാരങ്ങളും ലഭിക്കുകയും ചെയ്താൽ, 2021 ലെ വേനൽക്കാലത്ത് ജെറ്റ് എയർവേയ്‌സ് വീണ്ടും ആകാശത്തേക്ക് മടങ്ങും. കൺസോർഷ്യം സമർപ്പിച്ച പ്രമേയ പദ്ധതി ഡിസംബർ 11 ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻ‌സി‌എൽ‌ടി) കേൾക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പ്രസ്താവന. എൻ‌സി‌എൽ‌ടിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

"എല്ലാക്കാര്യങ്ങളും ഇപ്പോൾ പദ്ധതിയിട്ടത് അനുസരിച്ച് നടക്കുകയും കൺസോർഷ്യത്തിന് കൃത്യസമയത്ത് എൻ‌സി‌എൽ‌ടിയും റെഗുലേറ്ററി അംഗീകാരങ്ങളും ലഭിക്കുകയും ചെയ്യുകയാണെങ്കിൽ 2021 ഏപ്രിൽ മെയ് മാസത്തോടെ ജെറ്റ് എയർവേയ്‌സ് വീണ്ടും പറന്നുയരുമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്.

കടബാധ്യതയും വായ്പാ കുടിശ്ശികയും വർധിച്ചതോടെ കഴിഞ്ഞ ഏപ്രിലിലാണ് ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിവെച്ചത്. ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നേരത്തെയുണ്ടായിരുന്നതുപോലെ തന്നെ ജെറ്റ് 2.0 ഹബ്ബുകളും തുടരും. അത്തരം നഗരങ്ങളിൽ സബ് ഹബുകൾ സൃഷ്ടിച്ച് ടയർ 2, ടയർ 3 നഗരങ്ങളെ പിന്തുണയ്ക്കാൻ പുനരുജ്ജീവന പദ്ധതി നിർദ്ദേശിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

"ജെറ്റ് എയർവേയ്‌സ് 25 വർഷത്തിലേറെ മഹത്തായ ചരിത്രമുള്ള ഒരു ബ്രാൻഡാണ്, ജെറ്റ് എയർവേയ്‌സിനെ തിരികെ കൊണ്ടുവരികയെന്നത് കൺസോർഷ്യത്തിന്റെ കാഴ്ചപ്പാടാണ്. ജെറ്റ് എയർവേയ്സിന്റെ ആദ്യകാലത്തെ പ്രതാപം വീണ്ടെടുത്ത് അതിലൂടെ ബ്രാൻഡിനെ വീണ്ടും ഊ ർജ്ജസ്വലമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാലാകാലങ്ങളായി, ജെറ്റ് എയർവേയ്സ് വിശ്വസ്തരായ ഉപഭോക്താക്കളെ സൃഷ്ടിച്ചു, ഇതിനൊപ്പം പുതുമ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജെറ്റ് എയർവേസിന്റെ പുനരുജ്ജീവനത്തോടെ, ജെറ്റ് എയർവേയ്സിൽ വീണ്ടും പറക്കാനും ലോകോത്തര സൗകര്യങ്ങൾ അനുഭവിക്കാനുമുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം കമ്പനി പുനഃസ്ഥാപിക്കും.

English summary
Debt ridden Jet Airways get revival plan from Kalrock-Jalan consortium, And planned to run from April 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X