കൃത്യസമയത്ത് ആദായ നികുതി നല്‍കിയില്ലെങ്കില്‍ പിഴ;നിങ്ങളെ കാത്തിരിയ്ക്കുന്നത് ട്രാപ്പ്!!
ദില്ലി: ആദായനികുതി അടയ്ക്കാന്‍ കാലതാമസം വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സൂചന. ആദായനികുതി നിയമത്തിലെ പുതിയ വകുപ്പായ 234എഫ് പ്രകാരം 10,000 രൂപ വരെ പിഴ ലഭിക്കും. എന്നാല്‍ 2018-19 മുതലാണ് ആദായനികുതി അടയ്ക്കാന്‍ വീഴ്ച കാണിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുക.
ആദായനികുതി നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം പ്രാബല്യത്തില്‍ വരുന്ന നിയമത്തില്‍ രണ്ട് ഘട്ടമായാണ് ആദായനികുതി അടയ്ക്കാന്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുക. നോട്ട് നിരോധനത്തിന് ശേഷം ഭേദഗതി വരുത്തിയ നിയമത്തിലാണ് ആദായ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെയും നികുതി അടയ്ക്കാന്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നത്.

പിഴയൊടുക്കണം
ആദായ നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ നികുതി അടച്ചാല്‍ 5000 രൂപ പിഴയും ഈ തിയതി പിന്നിട്ടാല്‍ 10,000 രൂപയുമാണ് പിഴയിനത്തില്‍ അടയ്‌ക്കേണ്ടിവരിക.

കുറഞ്ഞ നികുതി ദായകരില്‍ നിന്ന്
അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതിദായകര്‍ ആയിരം രൂപയില്‍ കവിയാത്ത തുകയാണ് വീഴ്ച വരുത്തുന്നതോടെ നല്‍കേണ്ടത്. 2018 ഏപ്രില്‍ ഒന്നുമുതലാണ് ആദാനികുതി നിയമത്തിലെ ഭേദഗതി പ്രകാരമുള്ള പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ബജറ്റില്‍ ആദായനികുതി
രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ ആദായ നികുതി അഞ്ച് ശതമാനമായി കുറച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്ന് 10 ശതമാനവും ഒരു കോടിയില്‍ അധികം വരുമാനമുള്ളവരില്‍ നിന്ന് 15 ശതമാനവും സര്‍ ചാര്‍ജ്ജ് ആയി ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു.

ആദായനികുതി നിയമ ഭേദഗതി
നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നികുതി വെട്ടിപ്പ് തടയുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദായനകുപ്പ് നികുതി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലും നികുതി വെട്ടിപ്പ് തടയുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications