Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായ നികുതി സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ!ആദായനികുതി നിയമ ഭേദഗതി അടുത്ത വര്‍ഷം മുതല്‍, പിഴ 10,000!!

ആദായനികുതി നിയമത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ 234 എഫ് വകുപ്പ് പ്രകാരമാണ് പിഴ ഈടാക്കുന്നത്

ദില്ലി: സമയപരിധിക്കുള്ളില്‍ ആദായ നികുതി അടയ്ക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്ന ചട്ടം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ മുന്നോട്ടുവച്ച പ്രഖ്യാപനമാണ് അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് കണക്കിലെടുത്ത് 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി സമര്‍പ്പിക്കാന്‍ വൈകിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ല. ജൂലൈ 31 ന് ആദായനികുതി സമര്‍പ്പിക്കാനുള്ള തിയ്യതി അവസാനിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ആദായനികുതി നിയമത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ 234 എഫ് വകുപ്പ് പ്രകാരമാണ് അനുവദിച്ച സമയത്തിനുള്ളില്‍ ആദായനികുതി സമര്‍പ്പിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള ചട്ടം പ്രാബല്യത്തില്‍ വരുത്താനുള്ള നീക്കമുണ്ടാകുന്നത്. സമയപരിധിയ്ക്കുള്ളില്‍ നികുതി സമര്‍പ്പിക്കാത്തവരില്‍ നിന്ന് 10,000 രൂപ വരെ പിഴയിനത്തില്‍ ഈടാക്കാന്‍ അനുവദിക്കുന്നതാണ് നിയമത്തിലെ ഭേദഗതി. ഡിസംബര്‍ 31 നുള്ളില്‍ ആദായനികുതി സമര്‍പ്പിക്കുന്നവരില്‍ നിന്ന് 5000 രൂപയും അതിന് ശേഷം നികുതി സമര്‍പ്പിക്കുന്നവരില്‍ നിന്ന് 10,000 രൂപയും ഈടാക്കാന്‍ ചട്ടം അനുവദിക്കുന്നു. എന്നാല്‍ വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഈടാക്കാവുന്ന പരമാവധി തുക 1000 രൂപ മാത്രമാണ്.

tax-exemption

ആദായ നികുതി നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നതിന് പിന്നാലെ ആദായനികുതി സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ആപ്പ് കൊണ്ടുവന്നിരുന്നു. ഇതിന് പുറമേ ടിഡിഎസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉള്‍പ്പെട്ടതായിരിക്കും 'Aaykar Setu' എന്ന പേരില്‍ പുറത്തിറക്കുന്ന ആപ്പ്. സെന്‍ട്രല്‍ ബോര്‍ഡ‍് ഓഫ് ഡയറക്ട് ടാക്സസ് പുറത്തിറക്കിയ ആപ്പ് വഴിയാണ് ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുക. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+