മെട്രോയ്ക്ക് ഒരു ഉഗ്രൻ പണി കിട്ടി; യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു , കാരണം
മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍നിന്ന് 50 രൂപയുമാക്കി.
ദില്ലി: നിരക്ക് വർധനയെ കുറഞ്ഞ് ദില്ലി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വെച്ച് താരതമ്യം ചെയ്ത് നോക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ദിനംപ്രതി ശരാശരി 1.5 ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വർഷം ജൂണിൽ ( 2016) 27.21 ലക്ഷം പേരാണ് യാത്ര ചെയ്തത്. അതെ സമയം ഈ വർഷം ജൂണിൽ 25.71 ലക്ഷമായി കുറഞ്ഞു. ഹുദ സിറ്റി സെന്റർ സമയ്പൂർ ബാദ്ലി( ലൈൻ 2) റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. ദ്വാരക സെക്ടർ- നോയ്ഡ സിറ്റി സെന്റർ (ലൈൻ34), റിതാല- ദിൽഷാദ് ഗാർഡൻ (ലൈൻ 1) എന്നീ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായി.

കശ്മീരി ഗേറ്റ്( ലൈൻ 6) റൂട്ടിൽ മാത്രമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായത്.ഐടിഒയിൽ നിന്ന് കശ്മീരി ഗേറ്റിലേക്ക് റൂട്ട് നീട്ടിയതാണ് ഈ മേഖലയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധവനുണ്ടാകാൻ കാരണമായത്.മിനിമം നിരക്ക എട്ടിൽ നിന്ന് പത്തു രൂപയിലേക്കാണ് നിരക്ക് ഉയർത്തിയത്. കൂടിയ നിരക്ക് 30 രൂപയിൽ നിന്ന് 50 രൂപയാക്കി മാറ്റി. 2009 ൽ ആദ്യമായി യാത്രാ നിരക്ക് വർധിച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് ശതമാനത്തോളം കുറവാണുണ്ടായതായി മെട്രോ അധികൃതർ പറഞ്ഞു












Click it and Unblock the Notifications