കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ചതിച്ചത് ബിയറിനെ!!! ആളുകള്‍ക്ക് പ്രിയം 'ഹോട്ട്' ഡ്രിങ്ക്‌സ്, ഫ്രിഡ്ജും ഒരു കാരണക്കാരൻ

Google Oneindia Malayalam News

മുംബൈ: ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് ഇപ്പോള്‍ അണ്‍ലോക്കിന്റെ സമയമാണ്. ലോക്ക് ഡൗണിന്റെ കാലത്ത് പലരും ഏറെ ബുദ്ധിമുട്ടിയത് മദ്യം കിട്ടാത്തതിനാല്‍ ആയിരുന്നു. എന്തായാലും മദ്യം ഒരു അവശ്യവസ്തുവല്ലാത്തതിനാല്‍ അതിന്റെ പേരില്‍ വലിയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായില്ല.

ഇപ്പോള്‍ മദ്യലഭ്യതയ്ക്ക് തടസ്സങ്ങളൊന്നും ഇല്ല. കേരളത്തിലാണെങ്കില്‍ ബെവ് ക്യു ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് മദ്യം വാങ്ങാനുള്ള സംവിധാനമുണ്ട്. ബാറില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ ആവില്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ.

ഇതെല്ലാം ഇപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് ബിയറിനെ ആണത്രെ. ബിയറിന് ഡിമാന്റ് കുറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്നല്ലേ....!

ബിയര്‍

ബിയര്‍

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട, മിതലഹരിയുള്ള പാനീയങ്ങളില്‍ ഒന്നാണ് ബിയര്‍. വീര്യം കൂടിയ മദ്യം കഴിക്കാത്തവര്‍ പോലും ബിയര്‍ ഇഷ്ടപ്പെടാറുണ്ട് പലപ്പോഴും. ബിയറില്‍ സാധാരണ ഗതിയില്‍ ആല്‍ക്കഹോളിന്റെ അളവ് അഞ്ച് ശതമാനത്തില്‍ താഴെയാണ് ഉണ്ടാകാറുള്ളത്.

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam
ബിയറിന് ഇടമില്ല

ബിയറിന് ഇടമില്ല

മഹാമാരിക്കാലത്ത് ബിയറിന് മദ്യപര്‍ക്കിടയില്‍ ഇടം ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പരാതി. മദ്യം വാങ്ങുന്നതിന്റെ അളവെല്ലാം ഒരുപരിധിവരെ കൃത്യമായി നിരീക്ഷിക്കപ്പെടുന്നതും ബിയര്‍ തഴയപ്പെടാനുള്ള ഒരു കാരണമാണത്രെ! ബിയര്‍ മാത്രം കുടിക്കുന്നവര്‍ ഒഴികെയുള്ളവര്‍ ഇപ്പോള്‍ ഹോട്ട് ഡ്രിങ്ക്‌സിനെ ആണ് കൂടുതല്‍ ആശ്രയിക്കുന്നത് എന്നാണ് പറയുന്നത്.

ചില്‍ഡ് ബിയര്‍

ചില്‍ഡ് ബിയര്‍

തണുത്ത ബിയറിന് ആണ് ഏറെ പ്രിയം. എന്നാല്‍ ബിയര്‍ തണുപ്പിച്ചെടുക്കാന്‍ ഇപ്പോള്‍ സ്വന്തം ഫ്രിഡ്ജില്‍ തന്നെ വയ്ക്കണം. ഫ്രിഡ്ജില്‍ ആണെങ്കില്‍ പണ്ടത്തെ പോലെ അല്ല കാര്യങ്ങള്‍. പച്ചക്കറികളും അവശ്യ വസ്തുക്കളും നിറഞ്ഞിരിക്കുകയാകും. എപ്പോഴാണ് പ്രദേശം ലോക്ക് ഡൗണിലാകുക എന്ന് ആര്‍ക്കും ഒരു ഉറപ്പും ഇല്ല.

അപ്പോള്‍ ബിയര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് മിക്കപ്പോഴും നടപ്പുള്ള കാര്യമല്ല.

കുപ്പിയുടെ വലിപ്പവും

കുപ്പിയുടെ വലിപ്പവും

ബിയര്‍ ഇപ്പോള്‍ ബോട്ടിലില്‍ മാത്രമല്ല, ടിന്നിലും ലഭിക്കും. ബിയര്‍ ബോട്ടിലുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് വലിയ സ്ഥലപരിമിതി തന്നെയാണ് സൃഷ്ടിക്കുക. മൊത്തത്തില്‍ ഒരു ഒതുക്കമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം എന്നാണ് പലരും പറയുന്നത്. വലിയ അളവില്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാനും ഏറെ ബുദ്ധിമുട്ടാണ്.

ഹോട്ട് ആണെങ്കില്‍

ഹോട്ട് ആണെങ്കില്‍

എന്നാല്‍ വീര്യം കൂടിയ മറ്റ് മദ്യങ്ങളുടെ കാര്യത്തില്‍ ഈ പ്രശ്‌നങ്ങളില്ല. വോഡ്കയോ റമ്മോ, ബ്രാണ്ടിയോ, ജിന്നോ, വിസ്‌കിയോ സൂക്ഷിക്കാന്‍ ഇത്തരം ബുദ്ധിമുട്ടുകളും ഇല്ല. അവയൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫ്രിഡ്ജിന്റെ സ്ഥലപരിമിതി അവയെ ബാധിക്കുന്നേയില്ല!

കച്ചവടം ഇടിഞ്ഞു

കച്ചവടം ഇടിഞ്ഞു

ബിയര്‍ വിപണിയില്‍ വലിയ ഇടിവാണ് നേരിടുന്നത്. ഇക്കാര്യം ഉത്പാദകരും അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ബിയര്‍ വിപണിയുടെ പാതിയും നിയന്ത്രിയ്ക്കുന്നത് യുണൈറ്റഡ് ബ്ര്യൂവെറീസ് ആണ്. ചില സംസ്ഥാനങ്ങളില്‍ ഹോം ഡെലിവറി പോലുള്ള സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ബിയര്‍ വില്‍പന മുന്നോട്ട് പോകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

English summary
Demand for Beer decreased during Covid19 pandemic, Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X