കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.1 ശതമാനമായി പുനഃര്‍നിര്‍ണയിച്ചു, നോട്ട് നിരോധനം തിരിച്ചടിയായി!!

ജിഡിപി 7.6 ല്‍ നിന്ന് 7.1 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐ പ്രവചിച്ചു

  • By Sandra
Google Oneindia Malayalam News

മുംബൈ: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് പുനഃര്‍നിര്‍ണയിച്ചു. 2016- 2017 വര്‍ഷത്തില്‍ ജിഡിപി 7.6 ല്‍ നിന്ന് 7.1 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐ പ്രവചിച്ചു. നോട്ട് നിരോധനം വളര്‍ച്ചാ നിരക്കിനെ ബാധിച്ചെന്നാണ് സൂചനകള്‍. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായിത്തന്നെ തുടരുമെന്നാണ് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം.

നവംബര്‍ എട്ടിലെ നോട്ടുനിരോധനത്തോടെ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട് ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് റിസര്‍വ്വ് ബാങ്ക് വായ്പയ്ക്കുള്ള ആവശ്യം ഉയര്‍ത്താനുള്ള നയമായിരിക്കും സ്വീകരിക്കുക എന്നായിരുന്നു സാമ്പത്തിക വിദഗ്ദര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാത്തത് ബാങ്കുകളെ പ്രതികൂലമായി ബാധിക്കും. നിക്ഷേപം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പലിശ നല്‍കേണ്ടത് അനിവാര്യമാണ്.

rbi-28

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും പഠിച്ചതിന് ശേഷമായിരിക്കും നിരക്ക് കുറയ്ക്കുന്ന പരിഗണിയ്ക്കുകയുള്ളൂവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടാന്‍ സഹകരിയ്ക്കുന്ന ബാങ്ക് ജീവനക്കാര്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ ഉര്‍ജ്ജിത് പട്ടേല്‍ നന്ദി പറഞ്ഞു.

English summary
The Reserve Bank of India (RBI) lowered the country's growth forecast for 2016-17 to 7.1 per cent from 7.6 per cent during its fifth bi-monthly monetary policy review on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X