200 രൂപ നോട്ട് എടിഎം വഴിയില്ല; റിസര്‍വ് ബാങ്കിന്റെ നീക്കം ഇങ്ങനെ, ബാങ്കുകളില്‍ നിര്‍ണ്ണായക മാറ്റം!!
ദില്ലി: റിസര്‍വ്വ് ബാങ്ക് പുതുതായി പുറത്തിറക്കുന്ന 200 നോട്ടുകള്‍ എടിഎം വഴി വിതരണം ചെയ്യില്ലെന്ന് സൂചന. ബാങ്കുകളിലെ കൗണ്ടറുകള്‍ വഴി നേരിട്ട് വിതരണം ചെയ്തേക്കുമെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. 10, 50 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്ന രീതിയില്‍ വിതരണം ചെയ്യാനാണ് റിസര്‍വ് ബാങ്ക് നീക്കം. നോട്ട് നിരോധനത്തെ തുടര്‍ന്ന് പുതിയ രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് എംഎടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിന് വന്ന കാലതാമസം കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂല്യം കുറഞ്ഞ കറന്‍സികളുടെ അഭാവം പരിഹരിക്കുന്നതിനായി 200 രൂപ നോട്ടുകള്‍ അച്ചടിയ്ക്കുന്നതിനുള്ള പ്രമേയം മാര്‍ച്ചിലാണ് റിസര്‍വ് ബാങ്ക് ഒപ്പുവച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ 220, 000 എടിഎം മെഷീനുകള്‍ അളവുകളില്‍ മാറ്റംവരുത്തുന്നതിന് ഒരു മാസത്തിലധികം സമയമെടുക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതിനെ തുടര്‍ന്ന് നവംബറിലും എടിഎം മെഷീനുകളുടെ വിസ്താരത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇക്കാര്യങ്ങളും കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് നീക്കം.

2000 നോട്ടുകള്‍ എടിഎം വഴി പിന്‍വലിക്കുന്നതില്‍ നേരിട്ട പ്രശ്നം വീണ്ടും ആവര്‍ത്തിക്കരുതെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ചില്ലറ ക്ഷാമം നേരിട്ടത് പരിഹരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. 1000 രൂപ നോട്ട് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും റിസര്‍വ്വ് ബാങ്ക് നിലപാട് വ്യക്തമാക്കിയതോടെ ഇത് അവസാനിക്കുകയായിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications