കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 രൂപ നോട്ട് എടിഎം വഴിയില്ല; റിസര്‍വ് ബാങ്കിന്റെ നീക്കം ഇങ്ങനെ, ബാങ്കുകളില്‍ നിര്‍ണ്ണായക മാറ്റം!!

Google Oneindia Malayalam News

ദില്ലി: റിസര്‍വ്വ് ബാങ്ക് പുതുതായി പുറത്തിറക്കുന്ന 200 നോട്ടുകള്‍ എടിഎം വഴി വിതരണം ചെയ്യില്ലെന്ന് സൂചന. ബാങ്കുകളിലെ കൗണ്ടറുകള്‍ വഴി നേരിട്ട് വിതരണം ചെയ്‌തേക്കുമെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. 10, 50 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്ന രീതിയില്‍ വിതരണം ചെയ്യാനാണ് റിസര്‍വ് ബാങ്ക് നീക്കം. നോട്ട് നിരോധനത്തെ തുടര്‍ന്ന് പുതിയ രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് എംഎടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിന് വന്ന കാലതാമസം കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂല്യം കുറഞ്ഞ കറന്‍സികളുടെ അഭാവം പരിഹരിക്കുന്നതിനായി 200 രൂപ നോട്ടുകള്‍ അച്ചടിയ്ക്കുന്നതിനുള്ള പ്രമേയം മാര്‍ച്ചിലാണ് റിസര്‍വ് ബാങ്ക് ഒപ്പുവച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ 220, 000 എടിഎം മെഷീനുകള്‍ അളവുകളില്‍ മാറ്റംവരുത്തുന്നതിന് ഒരു മാസത്തിലധികം സമയമെടുക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതിനെ തുടര്‍ന്ന് നവംബറിലും എടിഎം മെഷീനുകളുടെ വിസ്താരത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇക്കാര്യങ്ങളും കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് നീക്കം.

rbi

2000 നോട്ടുകള്‍ എടിഎം വഴി പിന്‍വലിക്കുന്നതില്‍ നേരിട്ട പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കരുതെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ചില്ലറ ക്ഷാമം നേരിട്ടത് പരിഹരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. 1000 രൂപ നോട്ട് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും റിസര്‍വ്വ് ബാങ്ക് നിലപാട് വ്യക്തമാക്കിയതോടെ ഇത് അവസാനിക്കുകയായിരുന്നു.

English summary
The Reserve Bank of India (RBI) is likely to decide against circulating proposed new Rs 200 banknotes through ATMs to avoid another chaotic recalibration process similar to the one that followed the recall of high-value currency last November.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X