കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെബ്‌സൈറ്റുകള്‍ക്ക് ഇനി കണ്ടന്റ് പരസ്യങ്ങള്‍

  • By Neethu B
Google Oneindia Malayalam News

ബാംഗ്ലൂര്‍: കണ്ടന്റ് മാര്‍ക്കറ്റിങ് പരസ്യങ്ങളുമായി ദേശിപേള്‍ വരുന്നു. പരമ്പരാഗത ബാനര്‍, ബട്ടണ്‍ പരസ്യങ്ങള്‍ക്കു പകരം ഉത്പന്നങ്ങളെ കുറിച്ചുള്ള ടെക്സ്റ്റുകളും മറ്റു പോര്‍ട്ടലുകളിലെ മികച്ച സ്‌റ്റോറികളും പ്രമോട്ട് ചെയ്യുകയെന്ന രീതിയാണിത്. പണത്തോടൊപ്പം സ്വന്തം സൈറ്റില്‍ യൂസര്‍മാരുടെ എന്‍ഗേജിങ് ടൈം കൂടുമെന്നതിനാല്‍ ഇത്തരം പരസ്യങ്ങള്‍ക്കു വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രാദേശിക ഭാഷകള്‍ക്ക് ഗൂഗിള്‍ ആഡ്‌സെന്‍സ് അന്യമായതോടെ ഇന്ത്യയിലെ ഒട്ടുമിക്ക സൈറ്റുകളുടെയും വരുമാനം നേരിട്ടുള്ള പരസ്യങ്ങളില്‍ മാത്രമായി ഒതുങ്ങി. വിപണിയിലെ മത്സരങ്ങളും മാര്‍ക്കറ്റിങിലെ പോരായ്മകളും നല്ല യൂസര്‍മാരുള്ള പല വെബ്‌സൈറ്റുകളെയും ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള പരസ്യങ്ങള്‍ കിട്ടാനുള്ള സാധ്യത വളരെ കുറവായതിനാല്‍ അവസരം മുതലാക്കി പല തട്ടിപ്പു സംഘങ്ങളും ഇപ്പോള്‍ സജീവമാണ്. ഇത്തരക്കാര്‍ നല്‍കുന്ന നാലാം കിട 'പോണ്‍ പരസ്യങ്ങളിലൂടെ' പല വെബ്‌സൈറ്റുകളും ഗൂഗിളിന്റെ സ്പാം ലിസ്റ്റില്‍ ഇടം പിടിക്കുകയാണ് ചെയ്തത്. ഇത്തരക്കാര്‍ക്ക് ദേശിപേള്‍ കണ്ടന്റ് മാര്‍ക്കറ്റിങ് മികച്ച ഒരു ഉത്തരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

contentmarket

എങ്ങനെ അഫിലിയേറ്റ് ആകാം?
http://www.desipearl.com/sign-up/ എന്ന ഫോം പൂരിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതില്‍ നല്‍കുന്ന പ്രൈമറി വെബ്‌സൈറ്റിന്റെ ട്രാഫിക്കും ഉള്ളടക്കവും പരിശോധിച്ചതിനുശേഷം മാത്രമേ അഫിലിയേറ്റായി അംഗീകാരം ലഭിക്കൂ. ഒരു തവണ അഫിലിയേറ്റായി അംഗീകരിച്ചു കഴിഞ്ഞാല്‍ എത്ര വെബ്് സൈറ്റുവേണമെങ്കിലും ആഡ് ചെയ്യാന്‍ സാധിക്കും. പക്ഷേ, ഓരോന്നിനും അംഗീകാരം വേണം. വേണ്ടത്ര ട്രാഫിക്കില്ലെങ്കില്‍ സൈറ്റിനെ തള്ളും.

എത്ര പണം ലഭിക്കും?
ഓരോ സൈറ്റിനും ലഭിക്കുന്ന പണം വ്യത്യസ്തമായിരിക്കും. യൂസേഴ്‌സിന്റെ എണ്ണം, സന്ദര്‍ശകര്‍ വരുന്ന രാജ്യം എന്നിവ പരിഗണിച്ചാണ് ഒരോ ക്ലിക്കിനുമുള്ള പണം നിശ്ചയിക്കുന്നത്. ഒരു ഐപിയില്‍ നിന്നും എത്ര ക്ലിക് വന്നാലും ഒരൊറ്റ നമ്പറായി മാത്രമേ പരിഗണിയ്ക്കൂ. കൃത്രിമമായി ട്രാഫിക്കുണ്ടാക്കുന്നുവെന്ന് ബോധ്യമായാല്‍ വെബ്‌സൈറ്റ് ബ്ലോക് ചെയ്യും.

എന്തൊക്കെ രേഖകള്‍ വേണം?

അഫിലിയേറ്റിനായി നല്‍കുന്ന പ്രൈമറി വെബ്‌സൈറ്റിന്റെ പരിപൂര്‍ണ നിയന്ത്രണം അപേക്ഷകന് ഉണ്ടായിരിക്കണം. സര്‍ക്കാറിന്റെ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പണം നല്‍കുന്നത്. ടിഡിഎസ് കട്ട് ചെയ്യുന്നതിനാല്‍ അപേക്ഷകരുടെ പാന്‍കാര്‍ഡ്, ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇമെയില്‍ അയയ്ക്കുന്പോള്‍ വെബ്സൈറ്റിന്‍റെ പേര് മൊബൈല്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9886557750 എന്ന നന്പറിലും ബന്ധപ്പെടാവുന്നതാണ്.

English summary
Desipearl is a content marketing platform. We select good content [Content Pearls from the internet] from different sites and promote it in your site. These are sponsored links from different portals. There will be options for publishers to promote their content in other sites and promote others in your site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X