കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറപ്പെട്ടത് മൂന്ന് മണിക്കൂര്‍ വൈകി: എത്തിയത് ഒരുമിനിറ്റ് നേരത്തെ, തേജസ് ഡാ...

Google Oneindia Malayalam News

ദില്ലി: വൈകി പുറപ്പെട്ടാലും നേരത്തെ എത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയിൽവേ. ഇന്ത്യന്‍ റെയിൽ വേ പുതുതതായി സർവ്വീസ് ആരംഭിച്ച തേജസ് എക്സ്പ്രസാണ് ചരിത്രമെഴുതിയത്. ഞായറാഴ്ച ഗോവയിൽ നിന്ന് രാവിലെ 10.30ന് പുറപ്പെട്ട തേജസ് ഒരുമിനിറ്റ് മുമ്പ് മുംബൈയിലെത്തുകയായിരുന്നു. മൂന്ന് മണിക്കൂര്‍ വൈകി യാത്ര തിരിച്ച ട്രെയിനാണ് നേരത്തെ എത്തിയതെന്നാണ് ഇവിടെ യാത്രക്കാരെയും ഞെട്ടിച്ചിട്ടുള്ളത്.

യഥാര്‍ത്ഥത്തിൽ രാത്രി 7.44ന് എത്തേണ്ടിയിരുന്ന ട്രെയിൻ ഒരുമിനിറ്റ് നേരത്തെ എത്തുകയായിരുന്നു. കര്‍മാലി- കുഡൽ സ്ട്രെച്ചിനുമിടയിലാണ് തേജസ് 153 കിലോമീറ്റർ ഓടിത്തീര്‍ത്തതാണ് കൃത്യസമയത്തെത്താന്‍ തേജസ് ചീറിപ്പാഞ്ഞത്.

tejas-express

കുടൽ- രത്നഗിരിയ്ക്കുമിടയിൽ 153 കിലോമീറ്ററും രത്നഗിരിയ്ക്കും പനവേലിനുമിടയിൽ 125 കിലോമീറ്റർ ദൂരവും ഓടിത്തീര്‍ത്താണ് ഒരുമിനിറ്റ് മുമ്പായി തേജസ് ലക്ഷ്യത്തിലെത്തിയത്. അൾട്രാ മോഡേൺ സംവിധാനങ്ങളുള്ള തേജസ് എക്രസ്പ്രസ് മുംബൈയ്ക്കും കർമാലിയ്ക്കും ഇടയിലാണ് സർവ്വീസ് നടത്തുന്നത്. 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന തേജസ് മണ്‍സൂൺ കാലത്ത് ആഴ്ചയിൽ മൂന്ന് തവണയും മൺസൂർ ഇതര കാലത്ത് ആഴ്ചയില്‍ അഞ്ച് ദിവസവുമാണ് സർവ്വീസ് നടത്തുക.

19 കോച്ചുകളുള്ള തേജസിന് ഓരോ സീറ്റിലും എല്‍ഇഡി ടിവി, ഹെഡ്‌സെറ്റുണ്ട്, വൈഫൈ സംവിധാനം എന്നിവയുണ്ട്. ഓട്ടോമാറ്റിക് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാതിലുകളാണ് മറ്റൊരു പ്രത്യേകത. ഇതിനെല്ലാം പുറമേ സ്ഥലങ്ങളെക്കുറിച്ച് അറിയിക്കാന്‍ ജിപിഎസ് സംവിധാനവുമുണ്ട്. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റൽ രൂപത്തിലാണ് തേജസ് സൂക്ഷിക്കുന്നത്.

English summary
Tejas Express left Goa on Sunday at 10.30am as against the schedule time of 7.30am.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X