ജിയോയുമായി അംബാനിയുടെ കുതിപ്പ് !!! മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്മാരില് രണ്ടാമൻ!!
ഹോംങ്കോങ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് ലി കാഷിങിനെയാണ് അംബാനി മറികടന്നത്.
ദില്ലി: ഇന്ത്യയിലെ മുൻ നിര ബിസിനസുകാരിൽ പ്രമുഖനായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്. ധനകാര്യ സ്ഥാപനം ബ്ലൂബര്‍ഗിന്റെ ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ചാണ് അംബാനി ഏഷ്യയില്‍ രണ്ടാമനായത്. ഹോംങ്കോങ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് ലി കാഷിങിനെയാണ് അംബാനി മറികടന്നത്.
റിലയന്‍സ് ജിയോ, 4ജി ടെലികോം എന്നിവയുടെ വളര്‍ച്ചയാണ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. ഈ വര്‍ഷം മാത്രം സ്വന്തം സമ്പാദ്യത്തിലേക്ക് 12.5 ബില്യണ്‍ ഡോളര്‍ ആണ് അംബാനി കൂട്ടിച്ചേര്‍ത്തത്. ജിയോയിലാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാകുകയെന്ന ലക്ഷ്യം കമ്പനിയുടെ വരുമാനത്തില്‍ വരുംവര്‍ഷങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജിയോ തരംഗത്തില്‍ ഈവര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 49 ശതമാനമാണ് നേട്ടമുണ്ടായത്.

ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയൻസിന്റെ കടബാധ്യത കൂടിയിട്ടുണ്ട്.2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസി ല്‍നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ റിലയൻസിന് ലഭിച്ചിട്ടില്ല. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സിന് 90 ശതമാനം വരുമാനം ലഭിക്കുന്നത്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വര്‍ധിച്ചത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications