കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുമായി അംബാനിയുടെ കുതിപ്പ് !!! മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്മാരില്‍ രണ്ടാമൻ!!

ഹോംങ്കോങ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ലി കാഷിങിനെയാണ് അംബാനി മറികടന്നത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ മുൻ നിര ബിസിനസുകാരിൽ പ്രമുഖനായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍. ധനകാര്യ സ്ഥാപനം ബ്ലൂബര്‍ഗിന്റെ ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ചാണ് അംബാനി ഏഷ്യയില്‍ രണ്ടാമനായത്. ഹോംങ്കോങ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ലി കാഷിങിനെയാണ് അംബാനി മറികടന്നത്.

ജെഡിയുവിൽ ഭിന്നത രൂക്ഷമാകുന്നു!!ശരത് യാദവിനോട് വായടക്കാന്‍ നിതീഷ് !!!യാദവ് ലാലുവിനോടൊപ്പം?ജെഡിയുവിൽ ഭിന്നത രൂക്ഷമാകുന്നു!!ശരത് യാദവിനോട് വായടക്കാന്‍ നിതീഷ് !!!യാദവ് ലാലുവിനോടൊപ്പം?

റിലയന്‍സ് ജിയോ, 4ജി ടെലികോം എന്നിവയുടെ വളര്‍ച്ചയാണ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. ഈ വര്‍ഷം മാത്രം സ്വന്തം സമ്പാദ്യത്തിലേക്ക് 12.5 ബില്യണ്‍ ഡോളര്‍ ആണ് അംബാനി കൂട്ടിച്ചേര്‍ത്തത്. ജിയോയിലാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാകുകയെന്ന ലക്ഷ്യം കമ്പനിയുടെ വരുമാനത്തില്‍ വരുംവര്‍ഷങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജിയോ തരംഗത്തില്‍ ഈവര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 49 ശതമാനമാണ് നേട്ടമുണ്ടായത്.

aumbani

‌ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയൻസിന്റെ കടബാധ്യത കൂടിയിട്ടുണ്ട്.2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസി ല്‍നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ റിലയൻസിന് ലഭിച്ചിട്ടില്ല. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സിന് 90 ശതമാനം വരുമാനം ലഭിക്കുന്നത്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വര്‍ധിച്ചത്.

English summary
After storming the country with his ‘Rs 0 JioPhone’, Mukesh Ambani is making headlines once again as he climbed past Hong Kong's business tycoon Li Ka-shing to become Asia’s second richest man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X