കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ സേവനങ്ങള്‍ക്കും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കുന്നത് നിങ്ങള്‍ക്കറിയുമോ ?

  • By Pratheeksha
Google Oneindia Malayalam News

മിക്ക സര്‍വ്വീസുകള്‍ക്കും ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കാറുണ്ട്. ഇക്കാര്യം ബാങ്ക് വെബ്‌സൈറ്റുകളില്‍ പരാമര്‍ശിക്കാറുണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. മിക്ക ബാങ്കുകളും ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്യാറ്.

ഇത് ബാങ്ക് സ്റ്റേറ്റ്‌മെന്റ് വന്നാല്‍ മാത്രമാണ് ഓരോരുത്തരും അറിയുകയെന്നു മാത്രം. നിങ്ങള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കാവുന്ന ചില സേവനങ്ങളിവയാണ്..

banking-26-14

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ വരുമ്പോള്‍ : അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ വരുമ്പോള്‍ ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. ചില സ്വകാര്യ ബാങ്കുകള്‍ ഒരു ലക്ഷം രൂപയെങ്കിലും മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ചെക്ക് പെയ്‌മെന്റ് : ചെക്ക് പെയ്‌മെന്റുമായി ബന്ധപ്പെട്ടും ചാര്‍ജ്ജ് ഈടാക്കുന്നു. ദീര്‍ഘകാല ഉപയോക്താക്കള്‍ക്ക് ചിലപ്പോള്‍ ഇളവ് അനുവദിക്കാറുണ്ടെന്നു മാത്രം.

ഡെബിറ്റ് കാര്‍ഡ് ഫീസ്: 100 മുതല്‍ 500 രൂപവരെ ഡെബിറ്റ് കാര്‍ഡ് ഫീസും ബാങ്കുകള്‍ ഈടാക്കുന്നു.

ഇ മെയില്‍ -എസ് എം എസ് ഫീസ്: ഇ- മെയില്‍ -എസ് എം എസ്സ് ഫീസായും ബാങ്കുകള്‍ തുക ഈടാക്കുന്നു. ഇവ മറ്റു ചാര്‍ജ്ജുകളെ അപേക്ഷിച്ച് കുറവാണ്.

ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍: ബാങ്ക് പ്രസ്താവനകള്‍ക്കും നിശ്ചിത ഫീസ് ഈടാക്കാറുണ്ട്.

ബാങ്ക് നിര്‍ദ്ദേശങ്ങള്‍: പ്രസ്താവനകള്‍ക്കു പുറമേ ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ചാര്‍ജ്ജ് ഈടാക്കാറുണ്ട്.

പാസ് വേര്‍ഡ് മറന്നു പോയാല്‍: എടിഎം ,ഇന്റര്‍നെറ്റ് ബാങ്കിങ് പാസ് വേര്‍ഡുകള്‍ മറന്നു പോയാലും നിശ്ചിത ചാര്‍ജ്ജ് ഉണ്ട്. ചില ബാങ്കുകള്‍ മാത്രം സൗജന്യമായാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്‌.

English summary
Did you know that your bank charges you for every little service? Most banks do put up information on these charges on their websites, but people seem to pay little attention to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X