
മധ്യപ്രദേശിൽ 100 കടന്ന് ഡീസൽ വില: കേരളമടക്കം 11 സംസ്ഥാനങ്ങളിൽ സെഞ്ച്വറിയടിച്ച് പെട്രോൾ..
ദില്ലി: ഇന്ധനവില തുടർച്ചയായ ദിവസങ്ങളിൽ വർധിച്ചുകൊണ്ടിരിക്കെ മധ്യപ്രദേശിൽ 100 കടന്ന് ഡീസൽ വില. മധ്യപ്രദേശിലെ ചില പ്രദേശങ്ങളിലാണ് ഡീസൽ വില സെഞ്ച്വറി കടന്നത്. അതേ സമയം ഏറ്റവുമൊടുവിൽ പെട്രോൾ വില 100 കടന്നിട്ടുള്ള സംസ്ഥാനം സിക്കിമാണ്. പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 18 പൈസയുമാണ് വർധിച്ചിട്ടുള്ളത്. രണ്ട് മാസത്തിനിടെ പെട്രോളിന് 34 തവണയും ഡീസൽ വിലയിൽ 33 തവണയും വില വർധിച്ചിട്ടുണ്ട്. ഇതോടെ പല സംസ്ഥാനങ്ങളിലും ഇന്ധനവില കുത്തനെ ഉയർന്നിട്ടുണ്ട്.
മുലയൂട്ടുന്ന അമ്മമാർ വാക്സിനെടുക്കണോ? മറുപടിയുമായി പേർളി മാണി, വാക്സിനേറ്റഡ് ടീഷർട്ടിൽ തിളങ്ങി താരം
ദില്ലിയിൽ ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 99.51 രൂപയാണ് വില. ഡീസലിന് 89.36 രൂപയാണ് വില. സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതിയിലുള്ള വ്യത്യാസം കൊണ്ടാണ് പല സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കുകൾ പ്രാബല്യത്തിലുള്ളത്. അതുകൊണ്ട് തന്നെ രാജസ്ഥാൻ, മഹാരാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണ്ണാടക, ജമ്മു കശ്മീർ, ഒഡിഷ, തമിഴ്നാട്, കേരളം, പഞ്ചാബ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നിട്ടുണ്ട്. സിക്കിമിലാണ് ഏറ്റവുമൊടുവിൽ പെട്രോൾ വില 100 കടന്നിട്ടുള്ളത്.
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, എന്നീ മെട്രോ സിറ്റികളിൽ പെട്രോളിന് 100 രൂപയാണ് വില. കൊൽക്കത്ത, ദില്ലി എന്നീ നഗരങ്ങളിൽ 99 രൂപയാണ് പെട്രോൾ വില. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ഹനുമാൻനഗർ എന്നിവിടങ്ങളിലും ഒഡിഷയിലെ ചില പ്രദേശങ്ങളിലും പെട്രോളിന്റെ വില 100 കടന്നിട്ടുണ്ട്. ഞായറാഴ്ച മധ്യപ്രദേശിലെ റെവ, ഷാഹ്ദോൾ, ബാലഘട്ട് എന്നിവിടങ്ങളിലും പെട്രോൾ നിരക്ക് നൂറ് കടന്നിട്ടുണ്ട്.
മെയ് നാലിന് ശേഷം 34 തവണയാണ് പെട്രോൾ വില വർധിച്ചിട്ടുള്ളത്. പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിനാൽ തുടർച്ചയായ 18 ദിവസത്തേക്ക് സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോൾ പെട്രോൾ നിരക്ക് അതേ പടി നിലനിർത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ത്യയിൽ ദിവസേന ഇന്ധന വില പരിഷ്കരിക്കുന്നത്.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം