കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെത്തി; ഡീസല്‍ വില 50 പൈസ കൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ച തികയും മുമ്പ് ഡീസല്‍ വില കൂട്ടി. ലിറ്ററിന് 50 പൈസയാണ് കൂട്ടിയിരിക്കുന്നത്.

സംസ്ഥാന നികുതികള്‍ കൂടി ചേരുമ്പോള്‍ വില വീണ്ടും കൂടും. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 65 മുതല്‍ 75 പൈസ വരെ കൂടുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 31 ന് അര്‍ദ്ധരാത്രിമുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.

Petrol Pump

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ രണ്ട് തവണയാണ് ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായത്. യുപിഎ സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധന നടപ്പാക്കിയപ്പോഴെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപി, സ്വന്തം സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ ഡീസല്‍ വില കൂട്ടിയതില്‍ പലയിടത്തും പ്രതിഷേധം ഉയരുന്നുണ്ട്.

പെട്രോളിയം മന്ത്രി ധര്‍മന്ദ്ര പ്രധാന്‍ ആണ് വിലകൂട്ടിയ കാര്യം പ്രഖ്യാപിച്ചത്. എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

സബ്‌സിഡി നല്‍കുന്നതിലൂടെയുള്ള നഷ്ടം നികത്താനായി എല്ലാ മാസവും ഡീസലിന് 50 പൈസ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് തീരുമാനമെടുത്തിരുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടില്ല. മാസം തോറുമുള്ള വില വര്‍ദ്ധന തുടരും എന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം.

English summary
Diesel Prices Increased by 50 Paise Per Litre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X