കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പണമിടപാട് വമ്പന്‍ നേട്ടത്തില്‍,നോട്ട് നിരോധനത്തിന് ശേഷം സംഭവിച്ചത്
നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ മാര്‍ച്ചില്‍ ഏകദേശം 23 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.
ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ മാര്‍ച്ചില്‍ ഏകദേശം 23 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. അതായത് 63 ലക്ഷം രൂപയുടെ പണമിടപാടാണ് നടന്നത്. 2016 നവംബര്‍ എട്ടിന് ശേഷം ഇതുവരെ, 2,425 കോടിയുടെ പണമിടപാട് നടന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ 2,80,000 രൂപയുടെ ഡിജിറ്റല്‍ പണമിടപാടുകളാണ് നടന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ 2,245 കോടി മൂല്യമുള്ള 63, 80,000 ഡിജിറ്റല്‍ പണമിടപാട് നടന്നതായും നീതി ആയോഗ് പറഞ്ഞു.

ആധാര്‍ അധിഷ്ഠിത പണമിടപാട്
2016ല്‍ 2.5 കോടിയുടെ ആധാര്‍ അധിഷ്ഠിത പണമിടപാട് നടന്നത് ഈ വര്‍ഷം 2017ല്‍ അഞ്ചു കോടിയുടേതായി വര്‍ദ്ധിച്ചു.

നോട്ട് നിരോധനത്തിന് ശേഷം
നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി 500, 1000 നോട്ടുകള്‍ നിരോധിച്ചത്. അതിന് ശേഷമാണ് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്കി ഗ്രാഹക്ക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവന്നത്.

ഐഎംപിസ്
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഐഎംപിഎസ്. 3.6 കോടിയുണ്ടായിരുന്നത് 6.7 കോടി രൂപയുടെ ഡിജിറ്റല്‍ പണമിടപാടമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കാഷ് ലെസ് ടൗണ്‍ഷിപ്പ്
ഈ സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയുടെ ഡിജിറ്റല്‍ പണമിടപാടിന്റെ നേട്ടമാണുണ്ടായത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സഹിപ്പിക്കാനായി മോദി കാഷ് ലെസ് ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications