ഡയറക്ട് ടാക്സ്: രാജ്യത്തെ സമ്പത്ത് കേന്ദ്രീകരിച്ചിട്ടുള്ളത് മൂന്ന് സംസ്ഥാനങ്ങളില്‍!!
ദില്ലി: സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 2024-25 ഓടുകൂടി ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയെ 1 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള രണ്ട് നിര്‍ണായക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടും ലക്ഷ്യത്തിലെത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവാദ എംഎല്‍എയെ മന്ത്രിയാക്കില്ല, പകരം ദുഷ്യന്തിന് ഉപമുഖ്യമന്ത്രി പദം, രണ്ട് മന്ത്രിസ്ഥാനവും
യാഥാര്‍ത്ഥ്യത്തില്‍ ശോഭനമായ ഭാവിയാണ് ഈ പദ്ധതികള്‍ ഉറപ്പുനല്‍കുന്നത്. എന്നാല്‍ രാജ്യത്തെ സമൃദ്ധിയും സമ്പത്തും മൂന്ന് സംസ്ഥാനങ്ങളെ മാത്രം കേന്ദ്രീകരിച്ചാണുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശ്രേഷ്ഠമാണ്, എന്നാല്‍ സംസ്ഥാടിസ്ഥാനത്തില് വരുമാനം കണക്കാക്കിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ വിശാലമാണെന്നും സൂചിപ്പിക്കുന്നു. വരുമാനമുണ്ടാക്കുന്നതില്‍ മിക്ക സംസ്ഥാനങ്ങളുടെയും നീക്കം മന്ദഗതിയിലുമാണ്.

മൂന്ന് സംസ്ഥാനങ്ങള്‍
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം മഹാരാഷ്ട്ര, ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഡയറക്ട് ടാക്സസിലേക്ക് രാജ്യത്തെ 61 ശതമാനം വരുന്ന വരുമാനം സംഭാവന നല്‍കുന്നത്. ഇന്ത്യയുടെ സമ്പാദ്യത്തിലേക്ക് 72 ശതമാനം സംഭാവന ചെയ്യുന്ന അഞ്ച് രാജ്യങ്ങളില്‍ തമിഴ്നാടും ഗുജറാത്തും ഉള്‍പ്പെടുന്നു. വ്യക്തികള്‍, കോര്‍പ്പറേറ്റ് സ്ഥാനപനങ്ങള്‍ എന്നിവര്‍ നല്കുന്ന ആദായനികുതിയാണ് ഡയറക്ട് ടാക്സായി കണക്കാക്കപ്പെടുന്നത്.

മഹാരാഷ്ട്ര മുമ്പില്‍
നികുതി വരുമാനത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. 2013-14 മുതല്‍ 2018-19 കാലയളവിലുള്ള കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്ര ഈയിനത്തില്‍ സമര്‍പ്പിച്ചിട്ടുള്ളത് 19,17,944.98 കോടി രൂപയാണ്. രണ്ടാം സ്ഥാനത്ത് 6,93,275.11 കോടിയുമായി ദില്ലിയും 4,99,310.99 കോടിയുമായി കര്‍ണാടക നാലാം സ്ഥാനത്തുമാണുള്ളത്. എന്നാല്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാഷ്ട്രങ്ങളായ ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, എന്നീ സംസ്ഥാനങ്ങള്‍ മോശം പ്രകടനമാണ് ഇക്കാര്യത്തില്‍ കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യയില്‍ ജനസംഖ്യയുടെ കാര്യത്തില്‍ മൂന്നാമത് നില്ക്കുന്ന ബിഹാര്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ൦.65 ശതമാനം നികുതി മാത്രമാണ് സംഭാവന നല്‍കുന്നത്. ഉത്തര്‍പ്രഗദേശ് 3. 12 ശതമാനം സംഭാവന നല്കിയപ്പോള് പശ്ചിമ ബംഗാള്‍ നാല് ശമതമാണ് ഡയറക്ട് ടാക്സ് ഇനത്തില്‍ നല്‍കുന്നത്.

കോര്‍പ്പറേറ്റ് രംഗത്തെ വരുമാനം
ജനസാന്ദ്രത ഏറിയതും കോര്‍പ്പറേറ്റ് സെക്ടര്‍ തൊഴില്‍ നല്‍കാത്തതുമായ പ്രദേശങ്ങളില്‍ നിന്നാണ് ഡയറക്ട് ടാക്സ് ഇനത്തില്‍ കുറവ് വരുന്നത്. ഈ സംസ്ഥാനത്തില്‍ ശമ്പളാടിലസ്ഥാനത്തില് ജോലി ചെയ്യുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞ നിലയിലാണുള്ളത്. കുടുതല്‍ പേര് ഈ സംസ്ഥാനങ്ങളില്‍ താമസിക്കുന്നുണ്ടെങ്കിലും ആദായനികുതിയില്‍ നിന്നുള്ള വരുമാനം സംഭാവന ചെയ്യാന്‍ കഴിയാത്തതാണ് തിരിച്ചടിയാവുന്നത്. ഒരു പ്രദേശത്ത് ശമ്പളക്കാരായ ജനങ്ങളുണ്ടെങ്കില്‍ ഉയര്‍ന്ന വരുമാനമാണ് ആദായനികുതിയിനത്തില്‍ സര്‍ക്കാരിലേക്കെത്തുന്നത്.

ആറ് വര്‍ഷത്തെ വളര്‍ച്ച
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വ്യക്തിഗത ആദായനികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ 40.24 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഡയറക്ട് ടാക്സ് ശേഖരണത്തില്‍ പേഴ്സണല്‍ ഇന്‍കം ടാക്സ് വലിയൊരു പങ്കുവഹിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ദില്ലി, മഹാരാഷ്ട്ര, കര്‍ണാടക, എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് കോര്‍പ്പറേറ്റുകളുടെ കേന്ദ്രമായി കണക്കാക്കുന്നത്. ശമ്പളം വാങ്ങുന്ന ജനവിഭാഗങ്ങളും ഏറ്റവുമധികം വിന്യസിക്കപ്പെട്ടിട്ടുള്ളതും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്. എന്നാല്‍ ഇവിടെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറി താമസിച്ചിട്ടുള്ളവരാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും കഴിയുന്നത്.

തമിഴ്നാടും തെലങ്കാനയും കേരളവും
പ്രാദേശിക തലത്തില്‍ നികുതി സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് 23 ശതമാനത്തോളം ഡയറക്ട് ടാക്സ് സംഭാവന ചെയ്യുന്നത്. ദേശീയ തലത്തില്‍ 21.30 ശതമാനമാണ് ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാണ, ദില്ലി, ഉത്തരാഖണ്ഡ്, യുപി എന്നീ സംസ്ഥാനങ്ങളുടെ സംഭാവന. എല്ലാ പ്രദേശങ്ങളെയും കണക്കിലെടുക്കുമ്പോള്‍ മഹാരാഷ്ട്രയും ഗോവയും രാജസ്ഥാനും ഗുജറാത്തുമാണ് 44.36 ശതമാനം ഡയറക്ട് ടാക്സ് വഴി സംഭാവന ചെയ്യുന്നത്. എന്നാല്‍ 85 ശതമാനത്തോളവും വരുന്നത് മഹാരാഷ്ട്രയില്‍ നിന്ന് തന്നെയാണ് എന്നതാണ് മറ്റൊരു വസ്തുത.