കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത് തർക്കത്തിൽ ഇടഞ്ഞ് ഹിന്ദുജ സഹോദരന്മാർ: വിവാദത്തിനാധാരം നാലുപേർ ഒപ്പുവെച്ച രേഖ!!

Google Oneindia Malayalam News

ലണ്ടൻ: കോടീശ്വര ബിസിനസ് കുടുംബമായ ഹിന്ദുജ കുടുംബത്തിൽ തമ്മിലടി. നാല് സഹോദരങ്ങൾ ഒപ്പുവെച്ച 11.2 ബില്യൺ ഡോളറിന്റെ സ്വത്ത് സംബന്ധിച്ച രേഖയാണ് തർക്കത്തിന് ആധാരം. എല്ലാവർക്കും അവകാശപ്പെട്ട സ്വത്ത് നാല് പേരിൽ ഒരാൾ കൈവശം വെച്ചിരിക്കുകയാണെന്നാണ് 2014ലെ രേഖ അനുസരിച്ച് ഇവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇപ്പോൾ കുടുംബത്തിന്റെ കാരണവരായ 84കാരനായ ശ്രീചന്ദ് ഹിന്ദുജയും അദ്ദേഹത്തിന്റെ മകളും ഉന്നയിക്കുന്ന വാദം രേഖയ്ക്ക് ഇപ്പോൾ നിയമസാധുതയില്ലെന്നാണ്. എന്നാൽ ഈ രേഖ അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ചുള്ളതല്ലെന്നും കുടുംബത്തിന്റെ സ്വത്തുക്കൾ ഭാഗം വെക്കണമെന്ന് 2016ൽ ശ്രീ ചന്ദ് നിർബന്ധിച്ചിരുന്നുവെന്നും അവർ പറയുന്നു.

ആദ്യം വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി: തട്ടിപ്പിന്റെ വഴി വെളിപ്പെടുത്തി ഷംന കാസിംആദ്യം വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി: തട്ടിപ്പിന്റെ വഴി വെളിപ്പെടുത്തി ഷംന കാസിം

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ലണ്ടൻ കോടതിയിൽ കുടുംബം സമർപ്പിച്ച വിധി ന്യായത്തിലാണ് യുകെ ആസ്ഥാനമായുള്ള ഹിന്ദുജ കുടുംബത്തിനുള്ളിലെ തർക്കം പുറത്തുവരുന്നത്. ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവർ പ്രസ്തുക കത്ത് ഉപയോഗിച്ച് ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെന്നാണ് വാദം. ശ്രീചന്ദിന്റെ പേരിൽ മാത്രമുള്ളതാണ് ബാങ്കെന്നുമാണ് വാദം. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ശ്രീചന്ദിന്റെ അഭിഭാഷകൻ തയ്യാറായിട്ടില്ല.

hindujabrothers1-159

എന്നാൽ ഇവർ മുന്നോട്ടുവെക്കുന്ന വാദം വിജയിക്കുന്ന പക്ഷം ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കൾ ഹിന്ദുജ ബാങ്കിസെ മുഴുവൻ ഓഹരി ഉടമകൾക്ക് പുറമേ അദ്ദേഹത്തിന്റെ മകൾക്കും അടുത്ത കുടുംബത്തിനും കൈമാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശ്രീചന്ദിന് തന്റെ അഭിഭാഷകർക്ക് നിർദേശങ്ങൾ നൽകാനുള്ള ശേഷി നിലവിലിൽ ഇല്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനായാണ് മകൾ വിനോയെ നിയമിച്ചിട്ടുള്ളതെന്നുമാണ് കോടതി പറയുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നാണ് ബ്ലൂബെർഗ്11.2 ബില്യൺ ഡോളറിന്റെ സ്വത്ത് കണക്കാക്കിയിട്ടുള്ള ഹിന്ദുജ കുടുബം. നൂറ്റാണ്ടിലേറെ പഴമ അവകാശപ്പെടാവുന്ന ഹിന്ദുജ കുടുംബത്തിന് 40 രാജ്യങ്ങളിലായി ധനകാര്യ, മാധ്യമ, ആരോഗ്യ, സംരക്ഷണ മേഖലകളിലായാണ് നിക്ഷേപമുള്ളതെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്.

സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍; സുപ്രധാന ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴില്‍; സുപ്രധാന ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍

കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചു, ദില്ലി കലാപത്തിൽ സാക്ഷിമൊഴികപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചു, ദില്ലി കലാപത്തിൽ സാക്ഷിമൊഴി

English summary
Dispute between Hinduja brothers over four members signed document
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X