കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് മറ്റു രേഖകളുമായി ബന്ധിപ്പിക്കണോ..? ഉത്തരം ഇതാ...

  • By Anoopa
Google Oneindia Malayalam News

ആധാര്‍ കാര്‍ഡ് രാജ്യത്തെ പൗരന്‍മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, സിം തുടങ്ങി പല നിര്‍ണ്ണായക രേഖകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കുംസര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കും

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടിഎസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടി

എന്നാല്‍ നോണ്‍ റസിഡന്റ് ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇത് ബാധകമാണോ..? ഇവര്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടോ..? ഇക്കാര്യത്തില്‍ യുഐഡിഎഐ പറയുന്നത് എന്താണെന്നു നോക്കാം...

 ലിങ്ക് ചെയ്യണോ..?

ലിങ്ക് ചെയ്യണോ..?

നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ ആധാറിനെ ബാങ്ക് അക്കൗണ്ടുമായും സിം കാര്‍ഡുമായും പാന്‍ കാര്‍ഡുമായും ബന്ധിപ്പിക്കേണ്ടതില്ല എന്നാണ് യുഐഡിഎഐ പറയുന്നത്. ആധാര്‍ വേരിഫിക്കേഷനില്‍ നിന്നും നോണ്‍ റസിഡന്റ് ഇന്ത്യക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് എന്തിന് ആധാറുമായി ബന്ധിപ്പിക്കണം?

ബാങ്ക് അക്കൗണ്ട് എന്തിന് ആധാറുമായി ബന്ധിപ്പിക്കണം?

ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും യുഐഡിഎഐയുടെ പക്കലെത്തും എന്ന ആശങ്ക വേണ്ട.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക്

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക്

ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്ക് പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ നിര്‍ബന്ധമായും ആധാര്‍ ഉണ്ടായിരിക്കണം. നേരത്തേ ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ളവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. 50,000 രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ആദായനികുതി

ആദായനികുതി

ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ വര്‍ഷം മുതലാണ് ആദായനികുതി റിട്ടേണുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആദായനികുതി റിട്ടേണിനുള്ള അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ആധാര്‍ വിവരങ്ങളും നല്‍കണം.

English summary
Do NRIs Need To Link Aadhaar Card With PAN, Bank Account, Mobile Number (SIM)?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X