കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 രൂപയ്ക്ക് 10ജിബി ഡാറ്റയുമായി ഡോകോമോ

Google Oneindia Malayalam News

മുംബൈ: മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ 300 രൂപയ്ക്ക് 10 ജിബി ഡാറ്റയുമായി ടാറ്റാ ഡോകോമോ വരുന്നു. ഫോട്ടോണ്‍ മാക്‌സ് എന്ന ഈ സേവനം എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ടാറ്റാ ഡോകോമോ മൊബിലിറ്റി വിഭാഗം മേധാവി ആദിത്യ ഗുപ്ത അറിയിച്ചു.

ടാറ്റ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോട്ടോണ്‍ മാക്‌സ് എന്ന ഡോംഗിള്‍ അവതരിപ്പിച്ചത്. 1699 രൂപ വിലയുള്ള ഈ ഡോംഗിളിന് 6.2എംബി വരെ ഇന്റര്‍നെറ്റ് സ്പീഡ് നല്‍കാനാകും. പുതിയ ഉപഭോക്താക്കള്‍ക്കാണ് 300 രൂപയ്ക്ക് 10ജിബിയെന്ന പ്ലാന്‍ ലഭ്യമാവുക.

Docomo

സിഡിഎംഎ നെറ്റ്‌വര്‍ക്കിലാണ് ടാറ്റ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഫോട്ടോണ്‍ മാക്‌സിന്റെ ഭാഗമായി വൈഫൈ സംവിധാനം കൂടി ഉടന്‍ ഏര്‍പ്പെടുത്തും. ജിഎസ്എം സാങ്കേതിക വിദ്യയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വരിക്കാര്‍ മാത്രമേ സിഡിഎംഎയില്‍ ഉള്ളൂ. പുതിയ പ്ലാനുകളിലൂടെ വരിക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

English summary
Docomo offering new customers of Photon max internet usage of 10 Gb for 30 days on one-time recharge of Rs 300
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X