ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കിലും പിഴ!! ജനങ്ങള്‍ക്കിട്ട് പണിയുന്നതിന് പരിധിയില്ലേ
ദില്ലി: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും എസ്ബിഐ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ചട്ടം പ്രാബല്യത്തില്‍ വരുന്നത്.
സേവിംഗ് അക്കൗണ്ടുകളില്‍ മേഖല തിരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള തുക ഇല്ലാത്തവരില്‍ നിന്നാണ് പിഴ ഈടാക്കുക. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴയിനത്തില്‍ ഈടാക്കുക. മെട്രോ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയും, അര്‍ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് എസ്ബിഐ അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ്.

മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടില്‍ അവശേഷിയ്ക്കുന്ന തുകയും കണക്കിലെടുത്തായിരിക്കും പിഴ നിശ്ചയിക്കുന്നത്. കുറവുള്ള തുക മിനിമം ബാലന്‍സിന്റെ 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണെങ്കില്‍ 75 രൂപയും സര്‍വ്വീസ് ടാക്‌സുമാണ് പിഴയിനത്തില്‍ ഈടാക്കുക. എന്നാല്‍ 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപയും സര്‍വ്വീസ് ടാക്‌സുമാണ് പിഴയിനത്തില്‍ ഈടാക്കുക.
എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 20 രൂപ മുതല്‍ 50 രൂപ വരെയായിരിക്കും. ഇതിനൊപ്പം സര്‍വ്വീസ് ടാക്‌സും ഉള്‍പ്പെടുന്നു. ബ്രാഞ്ചില്‍ നിന്ന് പിന്‍വലിക്കുന്നതിനുള്ള പരിധി എടുത്തുനീക്കിയ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ തവണ നടത്തുന്ന പണമിടപാടുകള്‍ക്ക് ഓരോന്നിനും 50 രൂപ വീതം ഈടാക്കും.












Click it and Unblock the Notifications