മനുഷ്യസ്നേഹികള്‍ പങ്കാളികളായി പ്രവര്‍ത്തിക്കുമ്പോള്‍ യഥാര്‍ത്ഥ മാറ്റമുണ്ടാകും: ഡോ. പ്രീതി അദാനി
ഹോങ്കോങ്: ഹോങ്കോങ്ങില്‍ നടന്ന എവിപിഎന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ശ്രദ്ധേയമായ പ്രഭാഷണവുമായി അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. പ്രീതി അദാനി. ആഗോള തലത്തില്‍ മനുഷ്യ സ്നേഹികള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിനും പങ്കാളിത്തത്തിനും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രീതി അദാനി മുഖ്യ പ്രഭാഷണം നടത്തിയത്.
ആഗോള മനുഷ്യസ്നേഹികള്‍, വലിയ കോര്‍പ്പറേറ്റുകള്‍, ചേഞ്ച് മേക്കേഴ്‌സ് എന്നിവര്‍ സംഭാവനയ്ക്ക് അപ്പുറത്തേക്ക് ജീവകാരുണ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രീതി അദാനി അഭ്യര്‍ത്ഥിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പരസ്പരമുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഒരു ഏകീകൃത പ്ലാറ്റ്ഫോം നിര്‍മിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

ഹോങ്കോങ്ങിലെ തിങ്ങിനിറഞ്ഞ സദസിനു മുന്നിലായിരുന്നു പ്രീതി അദാനിയുടെ പ്രഭാഷണം. ജീവകാരുണ്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, സാമൂഹിക സംരംഭങ്ങള്‍ എന്നിവ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഡോ. പ്രീതി അദാനി ചൂണ്ടിക്കാട്ടി. 'സംഭാവന നല്‍കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഒരുമിച്ച് പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ ഉന്നതിക്കായി പരിശ്രമിക്കണം. ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കു പകരം കൂട്ടായ പരിശ്രമങ്ങള്‍ ഫലം വര്‍ധിപ്പിക്കും.
'നമ്മള്‍ ദാനം നല്‍കുന്നവര്‍ മാത്രമായി ചുരുങ്ങരുത്. പങ്കാളികളായി പ്രവര്‍ത്തിക്കുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം സംഭവിക്കുന്നത്. നാം വിഭവങ്ങള്‍ ശേഖരിക്കുകയും അത് വിതരണം നടത്തുകയും ചെയ്യണം. ഇത്തരത്തില്‍ മനുഷ്യസ്നേഹികള്‍ പരസ്പരമുള്ള സഹകരണത്തിലൂടെ ഒരേ ലക്ഷ്യത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കണം' - ഡോ. പ്രീതി അദാനി പറഞ്ഞു.
മനുഷ്യ സ്‌നേഹികള്‍ ദാതാക്കളായി മാത്രമല്ല, ശാശ്വതമായ മാറ്റത്തിന്റെ ശില്‍പികളായും ഇടപെടണം. സാമൂഹിക പരിവര്‍ത്തനത്തിന്റെ പ്രേരകശക്തിയായി വ്യക്തികളെ ശാക്തീകരിക്കുന്നതിലാണ് യഥാര്‍ത്ഥ വികസനം. ഇത്തരം പരിശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒരു ആഗോള സഹകരണ പ്ലാറ്റ്ഫോം സൃഷ്ടിക്കാനും ഡോ. അദാനി നിര്‍ദേശിച്ചു. ധാര്‍മ്മിക ലക്ഷ്യത്തില്‍ ഊന്നിയ സാങ്കേതിക വൈദഗ്ദ്ധ്യവും ഇതിന് ആവശ്യമാണ്.
നിറഞ്ഞ സദസില്‍ നിന്ന് വലിയ കൈയടിയാണ് പ്രീതി അദാനിയുടെ പ്രഭാഷണത്തിന് ലഭിച്ചത്. എവിപിഎന്‍ സിഇഒ നൈന സബ്ബര്‍വാള്‍ ബത്ര പ്രീതി അദാനിയുടെ പ്രഭാഷണത്തെ അഭിനന്ദിച്ചു. 'ധീരമായ പ്രവര്‍ത്തനത്തിനുള്ള ശക്തമായ ആഹ്വാനം' എന്നാണ് പ്രഭാഷണത്തെ വിശേഷിപ്പിച്ചത്.
എല്ലാവര്‍ക്കും അന്തസും തുല്യ അവസരങ്ങളും നേടിക്കൊടുക്കാന്‍ കഴിയുന്ന തലമുറയായിരിക്കണം നമ്മള്‍. ആഴത്തിലുള്ള സഹകരണം, സഹാനുഭൂതി, തുല്യത എന്നിവയിലൂടെ മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് ഡോ. പ്രീതി അദാനിയുടെ മുഖ്യപ്രഭാഷണം അവസാനിച്ചത്. ഏഷ്യയിലെ ജീവകാരുണ്യ, നിക്ഷേപ മേഖലകളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് എവിപിഎന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഹോങ്കോങ്ങില്‍ നടന്നത്.












Click it and Unblock the Notifications