കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദസറയ്ക്ക് കിടിലന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍: എയര്‍ ഇന്ത്യയും എയര്‍ ഏഷ്യയും മത്സരിക്കുന്നു!

2017 ന്‍റെ അവസാനമോ 2018ന്‍റെ ആദ്യമോ ഉള്ള യാത്രയ്ക്ക് മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക

Google Oneindia Malayalam News

ബെംഗളൂരു: ദസറയ്ക്ക് പ്രത്യേക ഓഫറുകളുമായി രാജ്യത്തെ വിമാനകമ്പനികള്‍. തിരഞ്ഞെടുക്കപ്പെട്ട വിമാനങ്ങളില്‍ 1,199 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 2017 ന്‍റെ അവസാനമോ 2018ന്‍റെ ആദ്യമോ ഉള്ള യാത്രയ്ക്ക് മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഇക്കാലയളവില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ട് മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും എയര്‍ ഇന്ത്യയുടെ ദസറ ഓഫര്‍ ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ വെബ്സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. സെപ്തംബര്‍ 10 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക.

2018 ഫെബ്രവരി 28 വരെ ബെംഗളൂരു, ദില്ലി, കൊച്ചി, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ പരിമിത കാല ഓഫര്‍ ലഭിക്കുക. നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പായി ഓഫര്‍ ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

airplane

ഇതിന് പുറമേ എയര്‍ ഏഷ്യ ഇന്ത്യയും ദസറ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1,399 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റുകളില്‍ ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കാണ് ഓഫര്‍ നിരക്കില്‍ സഞ്ചരിക്കാന്‍ കഴിയുക. ഇതിന് പുറമേ ഗുവാഹത്തിയ്ക്കും ഇംഫാലിനും ഇടയിലുള്ള യാത്രയ്ക്ക് 1,499 ൂപയുടെ ടിക്കറ്റും, ബഗ്ദോഗ്ര- കൊല്‍ക്കത്ത യാത്രയ്ക്ക് 1,699 രൂപയുടെ ടിക്കറ്റുമാണ് ലഭ്യമാക്കുന്നത്.

പൂനെ- ബെംഗളൂരു റൂട്ടിലെ ടിക്കറ്റിന് 1,799 രൂപയാണ് വില. 2,099 രൂപയാണ് ജയ്പൂര്‍- ഹൈദരാബാദ് റൂട്ടിലെ നിരക്ക്. എയര്‍ ഏഷ്യ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രാജ്യാന്തര സര്‍വ്വീസുകള്‍ക്ക് 20 ശതമാനം ഡിസ്കൗണ്ടാണ് ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
AirAsia has brought new Dussehra special offers for fliers. So, if you are planning to travel this year end or early 2018, here is the chance to book cheap flight tickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X