കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് നിയന്ത്രണം വേണോ ?

Google Oneindia Malayalam News

ഇന്റര്‍നെറ്റിലൂടെയുളള ഷോപ്പിങ് പൊടിപൊടിക്കുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളും തഴച്ചുവളരുകയാണ്. പരമ്പരാഗത ഷോപ്പിങ് രീതികള്‍ മാറിമറിഞ്ഞു. ഓഫറുകള്‍ മുന്നോട്ടുവച്ചാല്‍ വീഴാത്ത ഉപഭോക്താക്കളില്ല. അതിനാല്‍ വ്യാപാരതന്ത്രങ്ങള്‍ മെനയുമ്പോള്‍ ഉപഭോക്താക്കളെ എങ്ങനെ വീഴ്ത്താമെന്നാണ് മിക്ക കമ്പനികളുടെയും ചിന്ത.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ മുന്‍പന്തിയിലുളള കമ്പനികളാണ് ഫഌപ്പ്കാര്‍ട്ടും സ്‌നാപ്പ്ഡീലും. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഫഌപ്പ്കാര്‍ട്ട് അവതരിപ്പിച്ച ബിഗ് ബില്യണ്‍ ഡേ കോടികളുടെ ലാഭമാണ് കൊയ്തത്. അതോടൊപ്പം ഒട്ടേറെ വിവാദങ്ങളും തലപൊക്കി. ഉത്പ്പന്നങ്ങള്‍ കിട്ടിയില്ലെന്നും സൈറ്റിലുളള വിശ്വാസം നഷ്ടപ്പെട്ടെന്നുമുളള പരാതിയുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പല പ്രമുഖ കമ്പനികളും തുടര്‍ന്നുളള ദിവസങ്ങളില്‍ ഇതേ ഓഫറുമായെത്തി.

onlineshopping

ഓണ്‍ലൈന്‍ ഷോപ്പിങ് പൊടിപൊടിക്കുമ്പോള്‍ ഞെട്ടിക്കുന്ന ചില വാര്‍ത്തകളും ഈയ്യിടെ കേട്ടു. ഫഌപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനെ തേടിയെത്തിയത് കല്ലായിരുന്നു. സ്‌നാപ്പ്ഡീലിനെച്ചൊല്ലിയും ഉണ്ടായി ആരോപണങ്ങള്‍. കഴിഞ്ഞദിവസം മൊബൈല്‍ഫോണിന് ഓര്‍ഡര്‍ നല്‍കിയ ഉപഭോക്താവിന് വിം ബാര്‍ സോപ്പ് അയച്ചെന്നായിരുന്നു അത്. ഒടുവില്‍ ഉപഭോക്താവിന്റെ പണം തിരിച്ചുനല്‍കി സ്‌നാപ്പ്ഡീല്‍ തടിയൂരുകയായിരുന്നു.

വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവച്ച് ഓണ്‍ലൈന്‍ വ്യാപാരമേഖല ലാഭം കൊയ്യുമ്പോള്‍ നഷ്ടത്തിലാകുന്നത് തങ്ങളാണെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. ലാഭം കൂടുതല്‍ കാണുന്നിടത്തേ ഉപഭോക്താക്കള്‍ വീഴുകയുളളൂ. ഇത് മുതലെടുത്തുകൊണ്ട് വ്യാപാരകമ്പനികള്‍ തമ്മിലുളള മത്സരവും മുറുകുകയാണ്. ഗൃഹോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് കൂടുതല്‍ വിറ്റഴിയുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ ചെറുകിട നഗരങ്ങളിലുളളവരുടെ പങ്കാളിത്തം ഏറെയാണ്. പ്രധാനപ്പെട്ട 15 നഗരങ്ങള്‍ക്ക് പുറത്താണ് 60 ശതമാനത്തോളം ഉത്പ്പന്നങ്ങളും വിറ്റുപോകുന്നതെന്ന് സ്‌നാപ്ഡീല്‍ സാക്ഷ്യപ്പെടുത്തുന്നു. ആമസോണ്‍ പോലുളള കമ്പനികള്‍ 24 മണിക്കൂര്‍ സേവനമാണ് മുന്നോട്ടുവയ്ക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് വഴിയുളള സേവനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ നിയമനടപടിയെടുക്കാനുളള അവസരം ഉപഭോക്താക്കള്‍ക്കുണ്ട്. ഉപഭോക്തൃസംരക്ഷണ നിയമം പരിഷ്‌ക്കരിക്കുന്നതോടെ ഇത് കൂടുതല്‍ എളുപ്പമാവുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥാപനത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന നഗരത്തിലെ കോടതിയില്‍ മാത്രമാണ് വ്യവഹാരം അനുവദിച്ചിരുന്നത്. നിയമം പരിഷ്‌ക്കരിക്കുന്നതോടെ സ്വന്തം സ്ഥലത്തെ കോടതിയില്‍ പരാതി നല്‍കാം.

English summary
As E-Commerce is booming India delivery companies are getting rich day by day. But at the same time the challenges in online shopping are also becoming high. Competition for customers among e-commerce firms will see them seek to cut delivery times and expand into smaller cities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X