മസാല വിപണിയിലെ കേരളത്തിന്റെ പെരുമ... ഈസ്റ്റേണ്‍ വില്പനയ്ക്ക്? മീരാന്‍ കുടുംബം കൈവിടുന്നോ?
മുംബൈ/കൊച്ചി: രാജ്യത്തെ മുന്‍നിര സുഗന്ധവ്യഞ്ജന , കറി പൗഡര്‍ നിര്‍മാതാക്കള്‍ ആണ് കേരളത്തില്‍ നിന്നുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്. പ്രധാന പ്രമോട്ടര്‍മാരായ മീരാന്‍ കുടുംബം കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എക്കണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
മീരാന്‍ കുടുംബത്തിന് ഈസ്റ്റേണില്‍ 74 ശതമാനം ഓഹരികള്‍ ആണുള്ളത്. ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ ഭീമന്മാരായ മക്കോര്‍മിക് ആന്റ് കോ 26 ശതമാനം ഓഹരിയുടെ ഉടമകളാണ്. മീരാന്‍ കുടുംബം മാത്രമല്ല, മക്കോര്‍മിക്കും അവരുടെ ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

1,800 മുതല്‍ 2,000 കോടി രൂപ വരെയാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ഇന്ത്യയൊട്ടാകെ സാന്നിധ്യമുള്ള കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡ് ആണ് ഈസ്റ്റേണ്‍. ഗള്‍ഫ് മേഖലകളിലും ഇവര്‍ക്ക് ശക്തമായ സാന്നിധ്യമാണുള്ളത്. വരുമാനത്തിന്റെ 25 ശതമാനവും എത്തുന്നത് കയറ്റുമതിയിലൂടെ ആണ്.
1989 ല്‍ എംഇ മീരാന്‍ ആണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സ്ഥാപിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങള്‍, കറി പൗഡറുകള്‍, മസാലകള്‍, അച്ചാറുകള്‍ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ ഈസറ്റേണിന്റേതായി വിപണിയില്‍ എത്തുന്നുണ്ട്. കേരളത്തിന്റെ മാര്‍ക്കറ്റ് ഷെയറിന്റെ 70 ശതമാനവും ഈസ്റ്റേണിന് സ്വന്തമാണ്. നിര്‍മാണ മേഖലയിലും ഈസ്റ്റേണ്‍ സാന്നിധ്യം അറിയിച്ചിരുന്നു. കൂടാതെ റെഡി മെയ്ഡ് വസ്ത്ര നിര്‍മാണത്തിലും കിടക്ക വ്യാപാരത്തിലും ഈസ്റ്റേണ്‍ സാന്നിധ്യം തെളിയിച്ചു.
എംഇ മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനും ആണ് ഇപ്പോള്‍ കമ്പനിയെ മുന്നോട്ട് നയിക്കുന്നത്. നവാസ് മീരാന്‍ ആണ് കമ്പനിയുടെ ചെയര്‍മാര്‍. ഓഹരി വില്പന സംബന്ധിച്ച് മീരാന്‍ കുടുംബമോ മാക്കോര്മിക്ക് അധികൃതരോ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമ്പത് വര്‍ഷമായി മക്കോര്‍മിക് ആന്റ് കോ ഈസ്റ്റേണ്‍ ഗ്രൂപ്പിനൊപ്പം ഉണ്ട്. 2010 ആയിരുന്നു അമേരിക്കന്‍ കമ്പനിയായ മക്കോര്‍മിക് 35 ദശലക്ഷം ഡോളറിന്(249 കോടി രൂപ) ഈസ്റ്റേണിന്റെ 26 ശതമാനം ഓഹരി സ്വന്തമാക്കിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications