ബജറ്റില്‍ ജനങ്ങളെ വശത്താക്കണ്ട; കേന്ദ്രത്തിന് കര്‍ശന നിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ദില്ലി: ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിയ്ക്കാന്‍ അനുമതി ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് നിര്‍ദേശം.
ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വോട്ടര്‍മാരെ സ്വാധീനിക്കരുത്
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

ബജറ്റിന് മുടക്കമില്ല
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടി കേന്ദ്രത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

പാര്‍ട്ടി അനുകൂല വികാരം
ഫെബ്രുവരി നാല് മുതല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തരുതെന്നും അത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ബാധിക്കുമെന്നും രാജ്യം ഭരിയ്ക്കുന്ന പാര്‍ട്ടിയ്ക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷത്തിന്റെ നീക്കം പാളി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂര്‍ത്തിയായതിന് ശേഷം പൂര്‍ത്തിയായതിന് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം എന്നാല്‍ ഇതിനെയെല്ലാം നിരാകരിച്ചുകൊണ്ടായിരുന്നു ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി.

പെരുമാറ്റച്ചട്ടം ലംഘിക്കുന്നു
ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നത് വഴി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി കേസ് വാദിച്ച എം എല്‍ ശര്‍മ ഉന്നയിച്ച വാദം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.












Click it and Unblock the Notifications