കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് തൊഴിലില്ലായ്മ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നില്ല: ഇക്കണോമിക് ടൈംസ് സര്‍വേ

  • By Desk
Google Oneindia Malayalam News

ദില്ലി: യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്ത് വലിയൊരു തരത്തിലുള്ള തൊഴിലായ്മ ഉണ്ടോ? സാമ്പത്തിക വിദഗ്ദരും പ്രതിപക്ഷ പാര്‍ട്ടികളും വാദിക്കുന്ന തരത്തില്‍ ഒരു വലിയ രീതിയിലുള്ള തൊഴിലില്ലായ്മ ഇല്ലെങ്കിലും ഇന്ത്യയില്‍ തൊഴിലില്ലായ്മ ഒരു പ്രശ്‌നം തന്നെയാണ്. എന്നിരുന്നാലും വലിയൊരു തൊഴില്‍ പ്രതിസന്ധിയൊന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല താനും.

ഇക്‌ണോമിക് ടൈംസ് നടത്തിയ ബജറ്റ് സര്‍വേയും സാധൂകരിക്കുന്നത് ഇത് തന്നെയാണ്. അതായത് രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറവാണെങ്കിലും അത് വലിയൊരു തരത്തിലുള്ള തൊഴിലില്ലായ്മ പ്രതിസന്ധിയൊന്നും സൃഷ്ടിക്കുന്നില്ല. സര്‍വേയില്‍ രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ കുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്ന ചോദ്യത്തിന് 11 ശതമാനം ആളുകളും തൊഴിലില്ലായ്മ ഇല്ല എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 50 ശതമാനം ആളുകള്‍ പറയുന്നത് വലിയൊരു പ്രതിസന്ധി നിലവിലില്ലെങ്കിലും ഇന്ത്യയില്‍ തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്.

employment-jpg-

അതേ സമയം വലിയൊരു തൊഴിലില്ലായ്മ പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് 35 ശതമാനമാളുകള്‍ അഭിപ്രായപ്പെട്ടു. ഇക്‌ണോമിക് ടൈംസ് 10,506 പേരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. തൊഴില്‍ പ്രതിസന്ധി കുറയ്ക്കാനായി സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും ബിസിനസ് മേഖലയിലെ മാന്ദ്യം കുറയ്‌ക്കേണമെന്നും സര്‍വേയില്‍ പറയുന്നു. അതായത് പുതിയ സര്‍ക്കാരില്‍ നിങ്ങളുടെ പ്രധാന പ്രതീക്ഷയെന്ത് എന്ന ചോദ്യത്തിന് 47 ശതമാനമാളുകള്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെടുന്നു. 35 ശതമാനം പേര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. അതേ സമയം 16 ശതമാനമാളുകള്‍ ബിസിനസ്സുകാര്‍ക്കും ചെറുകിട വ്യവസായ സംരഭകര്‍ക്കുമായി ഇന്‍സെന്റീവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 2 ശതമാനമാളുകള്‍ മാത്രമേ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളാന്‍ ആവശ്യപ്പെട്ടുള്ളു.

സര്‍വേ പ്രകാരം തൊഴിലില്ലായ്മയേക്കാള്‍ വലിയ പ്രശ്‌നമായി ബിസിനസ്സ് മേഖലയിലെ മാന്ദ്യമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. 31 ശതമാനം ബിസിനസ്സ് മാന്ദ്യം വലിയൊരു പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 23 ശതമാനം ആളുകള്‍ക്കേ തൊഴിലില്ലായ്മ വലിയൊരു പ്രതിസന്ധിയാകുന്നുള്ളു.

തൊഴിലില്ലായ്മയെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന സംവാദത്തില്‍ രാജ്യത്ത് ഓരോ വര്‍ഷവും 15 മില്യണ്‍ തൊഴിലവസരങ്ങളുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഐഐഎം ബാംഗ്ലൂരിലെ പ്രൊഫ. പുലക് ഘോഷ്, എസ്ബിഐയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ ഡോ. സൗമ്യ കന്തി ഘോഷ് എന്നിവരുടെതായിരുന്നു ഈ റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴില്‍ പ്രതിസന്ധിയെ കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുമ്പോഴായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

English summary
economic times survey about unemployment in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X