കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിക്ക് മുമ്പുള്ള പഴയ സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി!!!

ജി.എസ്.ടി യെ കുറിച്ച് ബോധവല്‍ക്കരണംനടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജി.എസ്.ടി നടപ്പാക്കും മുമ്പുള്ള സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ ചെറുകിട വ്യാപാരികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി.വില കൂടുന്ന ഉല്‍പന്നങ്ങള്‍ളുടെ വിശദാംശങ്ങള്‍ കാണിച്ച് പത്രപരസ്യം നല്‍കാന്‍ ഉല്‍പാദകരോടും ഇറക്കുമതിക്കാരോടും കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലകുറഞ്ഞ സാധനങ്ങളുടെ പാക്കറ്റിന് പുറത്ത് പുതിയ വില രേഖപ്പെടുത്താനുള്ള സമയം സെപ്റ്റംബര്‍ 30 വരെ നീട്ടിയതായും കേന്ദ്രം അറിയിച്ചു.

സ്വർണ്ണത്തെക്കാൾ മൂല്യം തലമുടിക്കോ !!! രാജസ്ഥാനിലെ തലമുടി മോഷണം വ്യാപകം !!!സ്വർണ്ണത്തെക്കാൾ മൂല്യം തലമുടിക്കോ !!! രാജസ്ഥാനിലെ തലമുടി മോഷണം വ്യാപകം !!!

അമ്മയുടെ യോഗത്തിലെ താരസെല്‍ഫി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരദ !

സാധനങ്ങൾ വിൽക്കുന്നതിനു മുൻപ് രണ്ട് പത്രങ്ങളിലെങ്കിലും വിലമാറ്റത്തെ സംബന്ധിച്ചുള്ള പരസ്യം നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ വിലയും പഴയ വിലയും കാണിച്ച് കൊണ്ടുള്ള സ്റ്റിക്കര്‍ സാധനങ്ങളുടെ മേല്‍ പതിപ്പിക്കുകയും വേണം. ഈ പ്രക്രിയ സെപ്റ്റംബര്‍ 30 നകം പൂര്‍‌ത്തികരിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ജി.എസ്.ടിയില്‍ വില കുറഞ്ഞവ ,നേരത്തെയുണ്ടായ കൂടിയ വിലയില്‍ വില്‍ക്കുന്നത് തടയുമെന്നും പാസ്വാന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

gst

ജി.എസ്.ടി നികുതി നടപ്പിലാക്കിയതോടെ ഉല്‍പന്നങ്ങളുടെയും വില സംബന്ധിച്ച് വിപണിയിൽ ആശയക്കുഴപ്പമാണ്. പലയിടത്തും പഴയ വാറ്റ് നികുതിക്ക് ഇടാക്കി കൊണ്ട് തന്നെ പുറമെ ജി.എസ്.ടി കൂടി ചുമത്തുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതു സംബന്ധിച്ച് വ്യാപക പരാതി പുറത്തു വന്നതോടെയാണ് കേന്ദ്രം പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്‍. ജി.എസ്.ടിക്ക് നടപ്പിലാക്കും മുൻപ് നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ വില കൂടിയിട്ടുണ്ടെങ്കില്‍ അവ കൂടിയ വിലക്ക് തന്നെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കാം. വ്യാപാരിക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ ജി.എസ്.ടി യെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്

English summary
The government has allowed retailers with unsold pre-GST stocks to stick new prices on them for sales, taking into account the post-GST changes. This means that companies have time till 30 September to clear unsold pre-GST goods with a revised MRP to be displayed along with printed sale price to reflect the changes post the new tax regime kicking- in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X