കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ടെലികോം വിപണിയിലെ മികച്ച ഓഫറുകള്‍: എയര്‍ടെല്‍ മുതല്‍ ജിയോ വരെ ഒറ്റനോട്ടത്തില്‍

റിലയന്‍സ് ജിയോ ആരംഭിച്ച പ്രതിദിനം ഒരു ജിബി ഡാറ്റയെന്ന ട്രെന്‍ഡാണ് മിക്ക ടെലികോം കമ്പനികളും പിന്തുടരുന്നത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോയുടെ വരവോടെ കമ്പനികള്‍ നല്‍കിവരുന്ന ഓഫറുകളില്‍ റെക്കോര്‍ഡ് മാറ്റമാണുണ്ടായത്. ഇന്ത്യയിലെ ടെലികോം ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ വരവ് സമ്മാനിച്ചത് നല്ല കാലമാണ്. റിലയന്‍സ് ജിയോ സേവനം ആരംഭിച്ച 2016 സെപ്തംബര്‍ മുതല്‍ ജിയോയെ മറികടക്കുന്നതിനുള്ള ശ്രമങ്ങളാണ് വിപണിയിലെ എതിരാളികള്‍ നടത്തിവന്നത്.

ജിയോയുടെ വരവോടെ ഭാരതി​ എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, എയര്‍സെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികളാണ് കിടിലന്‍ ഓഫറുകളുമായി ഉപയോക്താക്കളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. അണ്‍ലിമിറ്റഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ടെലികോം സേവന ദാതാക്കള്‍ ഉപയോക്താക്കളെ കയ്യിലെടുക്കുന്നതിന് പയറ്റിവരുന്ന തന്ത്രം. റിലയന്‍സ് ജിയോ ആരംഭിച്ച പ്രതിദിനം ഒരു ജിബി ഡാറ്റയെന്ന ട്രെന്‍ഡാണ് എയര്‍ടെല്ലും വോഡഫോണും ഉള്‍പ്പെടെയുള്ള മിക്ക ടെലികോം കമ്പനികളും പിന്തുടരുന്നത്.

എയര്‍ടെല്‍ ഓഫര്‍ 28 ദിവസത്തേയ്ക്ക്

എയര്‍ടെല്‍ ഓഫര്‍ 28 ദിവസത്തേയ്ക്ക്

70 ജിബി ഡാറ്റയാണ് 549 രൂപയുടെ ഓഫര്‍ പാക്കില്‍ എയര്‍ടെല്‍ നല്‍കുന്നത്. 28 ദിവസത്തേയ്ക്ക് പ്രതിദിനം 2.5ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് സൗജന്യ വോയ്സ് കോളുമാണ് ലഭിക്കുക.

പുതിയ ഉപയോക്താക്കള്‍ക്ക്

പുതിയ ഉപയോക്താക്കള്‍ക്ക്

70 ദിവസത്തേയ്ക്ക് 70 ജിബി ഡാറ്റയാണ് 244 രൂപയ്ക്ക് വോഡഫോണ്‍ നല്‍കുന്നത്. 4ജി സ്പീഡില്‍ പ്രതിദിനം ഒരു ജിബി വീതമാണ് ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ വോഡഫോണിന്‍റെ പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

347 രൂപയ്ക്ക് 28 ജിബി

347 രൂപയ്ക്ക് 28 ജിബി


28 ദിവസത്തേയ്ക്ക് 28 ജിബി ഡാറ്റയാണ് ഐഡിയ 347 രൂപയുടെ ഓഫറില്‍ നല്‍കുന്നത്. പ്രതിദിനം ഒരു ജിബി വീതം 2ജി, 3ജി സ്പീഡിലാണ് ഡാറ്റ ലഭിക്കുക. ഇതിനെല്ലാം പുറമേ അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും.

ജിയോ മുന്നിലോ

ജിയോ മുന്നിലോ

റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറില്‍ 339 രൂപയ്ക്ക് 84 ജിബി ഡാറ്റയാണ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 84 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതമാണ് ലഭിക്കുക. ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറില്‍ സൗജന്യ അണ്‍ലിമിറ്റഡ് കോളിംഗ് സംവിധാനവും ലഭിക്കും.

309 രൂപയുടെ ഓഫര്‍

309 രൂപയുടെ ഓഫര്‍

പ്രതിദിനം ഒരു ജിബി വീതം നല്‍കുന്ന റിലയന്‍സ് ജിയോയുടെ 56 ദിവസത്തെ ഓഫറില്‍ 56 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ജിയോയുടെ പ്രൈം ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതാണ് ഓഫര്‍. ഇതിനൊപ്പം അണ്‍ലിമിറ്റഡ് കോളിംഗും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

എയര്‍സെല്ലില്‍ 84 ജിബി

എയര്‍സെല്ലില്‍ 84 ജിബി

84 ദിവസത്തേയ്ക്ക് 84 ജിബി ഡാറ്റയാണ് എയര്‍സെല്‍ 348 രൂപയ്ക്ക് നല്‍കിവരുന്നത്. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രം ലഭിക്കുന്ന ഈ ഓഫറില്‍ സൗജന്യ അണ്‍ലമിറ്റഡ് കോളിംഗുമുണ്ട്.

ബിഎസ്എന്‍എല്ലില്‍ ഓഫര്‍

ബിഎസ്എന്‍എല്ലില്‍ ഓഫര്‍

666 രൂപയ്ക്ക് 12O ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ 60 ദിവസത്തേയ്ക്ക് നല്‍കുന്നത്. പ്രതിദിനം രണ്ട് ജിബി ഡാറ്റവീതമാണ് ഇതോടെ ഈ ഓഫറില്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. അണ്‍ലിമിറ്റ‍ഡ് കോളിംഗും ഇതിനൊപ്പം ലഭിക്കും. 2ജി അല്ലെങ്കില്‍ 3ജി സ്പീഡിലുള്ള ഡാറ്റയായിരിക്കും ലഭിക്കുക.

English summary
It's never been better times for Indian telecom users. Courtesy Reliance Jio, the data tariffs across mobile carriers have come down. Not just this, the voice tariff too on most plans have halved over the last few month. Now, there are slew of plans from companies other than Reliance Jio that also offer 1GB data (or even more in some cases) per day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X