സ്വര്‍ണം പവന് 120 രൂപ കൂടി, തുടര്‍ച്ചയായി വര്‍ധിക്കുന്നത് 25000ത്തിലേക്കോ ?
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2725 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ശനിയാഴ്ചത്തെ വില 21800 രൂപയാണ്. വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കോഴിക്കോട്: സ്വര്‍ണ വില പവന് 120 രൂപ കൂടി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2725 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ശനിയാഴ്ച 21800 രൂപയാണ് വില. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇങ്ങനെ പോയാല്‍ പവന് 25000 രൂപയാവുമോ എന്നാണ് വിപണിയിലെ ആശങ്ക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി സ്വര്‍ണ വില വര്‍ധിക്കുകയാണ്. ഈ ആഴ്ചയുടെ തുടക്കത്തില്‍ പവന് 21360 രൂപയായിരുന്നു. പിന്നീട് ചൊവ്വാഴ്ച 160 രൂപ കൂടി പവന് 21520 ആയി. വ്യാഴാഴ്ചയും വര്‍ധിച്ചിരുന്നു. ഡോളര്‍ മൂല്യം കുറഞ്ഞതും ആഗോള വിപണിയിലെ വ്യതിയാനവുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഡോളര്‍ വിലയിടിയുന്നതിന് അനുസരിച്ച് ആഗോള വിപണിയില്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിച്ചതാണ് വില കൂടാനിടയാക്കിയത്. വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും സ്വര്‍ണം സ്ഥിര നിക്ഷേപമായി കരുതുന്നവര്‍ക്കും വില വര്‍ധിച്ചത് തിരിച്ചടിയാണ്. 13 ദിവസത്തിനിടെ 640 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
സുരക്ഷിത നിക്ഷേപമായി എപ്പോഴും കരുതുന്നതാണ് സ്വര്‍ണം. എട്ട് ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്. അമേരിക്കയിലെ ഭരണമാറ്റവും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധനനയത്തെ കുറിച്ച് വ്യക്തതയില്ലാത്തതുമാണ് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവാന്‍ കാരണം.












Click it and Unblock the Notifications