അംബാനിയും ആ അമ്പത്താറ് പേരും, ബില്‍ ഗേറ്റ്സും ആ ഏഴ് പേരും... ലോകത്തിന്റെ സമ്പത്ത് മുഴുവന്‍!!!
അന്താരാഷ്ട്ര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓക്സ്ഫാം. ഇവര്‍ പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
ദാവോസ്: ലോകത്തിലെ വലിയൊരു വിഭാഗം പകൊടിയ ദാരിദ്രത്തിലും പട്ടിണിയിലും നരകിക്കുമ്പോള്‍ സമ്പത്ത് മുഴുവന്‍ ചെറിയൊരു വിഭാഗം കൈയ്യടിക്കിവച്ചിരിക്കുകയാണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അതിന്റെ കണക്കുകള്‍ പ്രതീക്ഷിക്കുന്നതിലും ഞെട്ടിപ്പിക്കുന്നവയാണ്.
120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 84 ശതകോടീശ്വരന്മാരാണ് ഉള്ളത്. ഇന്ത്യന്‍ ജനതയുടെ 70 ശതമാനം ജനങ്ങളുടെ കൈവശം ഉള്ള സ്വത്ത് രാജ്യത്തെ വെറും 57 ശതകോടീശ്വരന്മാരുടെ കൈവശം മാത്രമുണ്ട്.
എഴുനൂറ് കോടി ജനങ്ങളാണ് ലോകത്തുളളത്. 350 കോടി ജനങ്ങളുടെ കൈവശം ഉള്ള സമ്പത്തിനേക്കാള്‍ അധികം വരും ലോകത്തെ ആദ്യത്തെ എട്ട് ശതകോടീശ്വരന്മാരുടെ കൈവശം മാത്രമുള്ളത്. ഓക്സ്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓക്സ്ഫാം. ഇവര്‍ പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ഇന്ത്യയില്‍ മാത്രം 84 ശതകോടീശ്വരന്മാരുണ്ടെന്നാണ് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ ഒന്നാമന് മുകേഷ് അംബാനി തന്നെ. ദിലീപ് സാംഗ്വിയും അസിം പ്രേംജിയും ആണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ശതകോടീശ്വരന്മാരില് ആദ്യത്തെ 57 പേരുടെ സമ്പാദ്യം ചേര്‍ത്താല്‍ എത്രയുണ്ടാകും എന്ന് അറിയാമോ? രാജ്യത്തെ എഴുപത് ശതമാനം വരുന്ന ജനങ്ങളുടെ സമ്പാദ്യത്തേക്കാള്‍ വരും അത് എന്നാണ് റിപ്പോര്‍ട്ട്. 48 കോടി ജനങ്ങളുടെ ആകെ സമ്പാദ്യത്തിന് തുല്യമാണ് ഈ 57 പേരുടെ സ്വത്ത്.

അംബാനിയുടെ ആസ്തി 1,930 കോടി ഡോളര്‍, ദിലീപ് സാംഗ്വിയുടെ കൈയ്യില്‍ 1670 കോടി ഡോളര്‍, പ്രേജിയുടെ കൈവശം 1500 കോടി ഡോളര്‍. ഇത് മാത്രം ചേര്‍ത്താല്‍ 5,100 കോടി ഡോളര്‍ വരും. 84 ശത കോടീശ്വരന്മാരുടെ കൈവശമുള്ളതിന്റെ 25 ശതമാനവും ഈ മൂന്ന് പേരുടെ കൈയ്യിലാണ് ഉള്ളത് എന്ന് സാരം.

ലോകത്തില്‍ ഏറ്റവും അധികം സ്വത്തുള്ളത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ കൈവശം ആണ് എന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട്. ഏഴായിരത്തി അഞ്ഞൂറ് കോടി ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ സമ്പാദ്യം. തൊട്ടുപിറകില്‍ അമാനിക്കോ ഒര്‍ട്ടേഗയും വാറന്‍ ബഫറ്റും മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗും എല്ലാം ഉണ്ട്.

ലോകത്തെ ആകെ സമ്പത്ത് 255.7 ലക്ഷം കോടി ഡോളര്‍ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബില്‍ഗേറ്റ്സ് ഉള്‍പ്പെടുള്ള അതി സമ്പന്നരുടെ കൈവശം ആണ് ഇതിന്റെ പാതിയിലേറെ എന്നതാണ് വസ്തുത.

ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു ദിവസം ജീവിക്കാന്‍ 30 രൂപ മുതല്‍ 40 രൂപ വരെ മതിയെന്നാണ് കണക്ക്. എന്നാല്‍ അതിന് പോലും വകയില്ലാത്ത കോടിക്കണക്കിന് പേര് രാജ്യത്തുണ്ട്. അപ്പോള്‍ സമ്പത്തിന്റെ ഈ കണക്കുകളെ അശ്ലീലം എന്നല്ലാതെ എന്ത് വിളിക്കാന്‍ പറ്റും.

പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള ഈ അന്തരം ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം എന്ന കാര്യത്തിലും ഓക്സ്ഫാമിന് ചില നിര്‍ദ്ദേശങ്ങളുണ്ട്. ശതകോടീശ്വരന്മാരുടെ ആസ്തിയ്ക്കും വരുമാനത്തിനും കൃത്യമായ നികുതി ഈടാക്കുക എന്നതാണ് അതില്‍ പ്രധാനം.

എല്ലാ കാര്യങ്ങളിലും സ്വകാര്യവത്കരണം വന്നതുകൊണ്ട് സമ്പത്തിലെ അന്തരത്തിന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ലെന്ന സൂചനയും ഓക്സ്ഫാം നല്‍കുന്നുണ്ട്. പൊതുമേഖലയിലും പൊതു സേവനങ്ങളിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് ഓക്സ്ഫാമിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications