കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിയും ആ അമ്പത്താറ് പേരും, ബില്‍ ഗേറ്റ്‌സും ആ ഏഴ് പേരും... ലോകത്തിന്റെ സമ്പത്ത് മുഴുവന്‍!!!

അന്താരാഷ്ട്ര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓക്സ്ഫാം. ഇവര്‍ പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

Google Oneindia Malayalam News

ദാവോസ്: ലോകത്തിലെ വലിയൊരു വിഭാഗം പകൊടിയ ദാരിദ്രത്തിലും പട്ടിണിയിലും നരകിക്കുമ്പോള്‍ സമ്പത്ത് മുഴുവന്‍ ചെറിയൊരു വിഭാഗം കൈയ്യടിക്കിവച്ചിരിക്കുകയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അതിന്റെ കണക്കുകള്‍ പ്രതീക്ഷിക്കുന്നതിലും ഞെട്ടിപ്പിക്കുന്നവയാണ്.

120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 84 ശതകോടീശ്വരന്‍മാരാണ് ഉള്ളത്. ഇന്ത്യന്‍ ജനതയുടെ 70 ശതമാനം ജനങ്ങളുടെ കൈവശം ഉള്ള സ്വത്ത് രാജ്യത്തെ വെറും 57 ശതകോടീശ്വരന്‍മാരുടെ കൈവശം മാത്രമുണ്ട്.

എഴുനൂറ് കോടി ജനങ്ങളാണ് ലോകത്തുളളത്. 350 കോടി ജനങ്ങളുടെ കൈവശം ഉള്ള സമ്പത്തിനേക്കാള്‍ അധികം വരും ലോകത്തെ ആദ്യത്തെ എട്ട് ശതകോടീശ്വരന്‍മാരുടെ കൈവശം മാത്രമുള്ളത്. ഓക്സ്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്താണ് ഓക്സ്ഫാം

അന്താരാഷ്ട്ര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓക്സ്ഫാം. ഇവര്‍ പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ഇന്ത്യയില്‍ എത്ര ശതകോടീശ്വരന്‍മാര്‍

ഇന്ത്യയില്‍ മാത്രം 84 ശതകോടീശ്വരന്‍മാരുണ്ടെന്നാണ് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ. ദിലീപ് സാംഗ്വിയും അസിം പ്രേംജിയും ആണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

57 പേരുടെ സമ്പാദ്യം ചേര്‍ത്താല്‍ തന്നെ

120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരില്‍ ആദ്യത്തെ 57 പേരുടെ സമ്പാദ്യം ചേര്‍ത്താല്‍ എത്രയുണ്ടാകും എന്ന് അറിയാമോ? രാജ്യത്തെ എഴുപത് ശതമാനം വരുന്ന ജനങ്ങളുടെ സമ്പാദ്യത്തേക്കാള്‍ വരും അത് എന്നാണ് റിപ്പോര്‍ട്ട്. 48 കോടി ജനങ്ങളുടെ ആകെ സമ്പാദ്യത്തിന് തുല്യമാണ് ഈ 57 പേരുടെ സ്വത്ത്.

മൂന്ന് പേരുടെ കൈയ്യില്‍ മാത്രം ഉണ്ട്

അംബാനിയുടെ ആസ്തി 1,930 കോടി ഡോളര്‍, ദിലീപ് സാംഗ്വിയുടെ കൈയ്യില്‍ 1670 കോടി ഡോളര്‍, പ്രേജിയുടെ കൈവശം 1500 കോടി ഡോളര്‍. ഇത് മാത്രം ചേര്‍ത്താല്‍ 5,100 കോടി ഡോളര്‍ വരും. 84 ശത കോടീശ്വരന്‍മാരുടെ കൈവശമുള്ളതിന്റെ 25 ശതമാനവും ഈ മൂന്ന് പേരുടെ കൈയ്യിലാണ് ഉള്ളത് എന്ന് സാരം.

ലോകത്തില്‍ ബില്‍ ഗേറ്റ്‌സ്

ലോകത്തില്‍ ഏറ്റവും അധികം സ്വത്തുള്ളത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ കൈവശം ആണ് എന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട്. ഏഴായിരത്തി അഞ്ഞൂറ് കോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യം. തൊട്ടുപിറകില്‍ അമാനിക്കോ ഒര്‍ട്ടേഗയും വാറന്‍ ബഫറ്റും മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗും എല്ലാം ഉണ്ട്.

അതിസമ്പന്നരുടെ കൈയ്യില്‍ ഉള്ളത്

ലോകത്തെ ആകെ സമ്പത്ത് 255.7 ലക്ഷം കോടി ഡോളര്‍ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബില്‍ഗേറ്റ്‌സ് ഉള്‍പ്പെടുള്ള അതി സമ്പന്നരുടെ കൈവശം ആണ് ഇതിന്റെ പാതിയിലേറെ എന്നതാണ് വസ്തുത.

ഇത് അശ്ലീലം തന്നെ

ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു ദിവസം ജീവിക്കാന്‍ 30 രൂപ മുതല്‍ 40 രൂപ വരെ മതിയെന്നാണ് കണക്ക്. എന്നാല്‍ അതിന് പോലും വകയില്ലാത്ത കോടിക്കണക്കിന് പേര്‍ രാജ്യത്തുണ്ട്. അപ്പോള്‍ സമ്പത്തിന്റെ ഈ കണക്കുകളെ അശ്ലീലം എന്നല്ലാതെ എന്ത് വിളിക്കാന്‍ പറ്റും.

എന്ത് ചെയ്യണം എന്നും നിര്‍ദ്ദേശമുണ്ട്

പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള ഈ അന്തരം ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം എന്ന കാര്യത്തിലും ഓക്സ്ഫാമിന് ചില നിര്‍ദ്ദേശങ്ങളുണ്ട്. ശതകോടീശ്വരന്‍മാരുടെ ആസ്തിയ്ക്കും വരുമാനത്തിനും കൃത്യമായ നികുതി ഈടാക്കുക എന്നതാണ് അതില്‍ പ്രധാനം.

സ്വകാര്യവത്കരണം അല്ല വേണ്ടത്... പിന്നെയോ

എല്ലാ കാര്യങ്ങളിലും സ്വകാര്യവത്കരണം വന്നതുകൊണ്ട് സമ്പത്തിലെ അന്തരത്തിന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ലെന്ന സൂചനയും ഓക്സ്ഫാം നല്‍കുന്നുണ്ട്. പൊതുമേഖലയിലും പൊതു സേവനങ്ങളിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് ഓക്സ്ഫാമിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമാണ്.

English summary
The gap between the super-rich and the poorest half of the global population is starker than previously thought, with just eight men, from Bill Gates to Michael Bloomberg, owning as much wealth as 3.6 billion people, according to an analysis by Oxfam released Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X