കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് രൂപ? ഓഹരി വിപണിയിലും വന്‍ ഇടിവ്... മാഞ്ഞ് മാഞ്ഞ് മോദി ഇഫക്ട്?

Google Oneindia Malayalam News

മുംബൈ: അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഓഹരി വിപണിയിലും വലിയ നഷ്ടം ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഊര്‍ജിത് പട്ടേലിന്‍റെ രാജി കൂടാതെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടിക്കൊണ്ടിരിക്കുന്ന മേല്‍ക്കൈയ്യും ആണ് രൂപയുടെ മൂല്യത്തേയും ഓഹരിവിപണിയേയും ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപയുടെ മൂല്യം ഒറ്റയടിക്ക് 114 പൈസയാണ് ഇടിഞ്ഞത്. അതായത് 1.14 രൂപ. ഒറ്റയടിയ്ക്ക് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തപ്പെടുന്നത് സമ്പദ് ഘടനയെ വലിയ തോതില്‍ തന്നെ ബാധിക്കും എന്നാണ് സൂചന. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Page

തിരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഓഹരി വിപണിയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. രാവിലെ തന്നെ സെന്‍സെക്‌സ് 450 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 141.44 പോയന്‍്‌റ് ഇടിഞ്ഞു.

തിരഞ്ഞെടുപ്പ് ഫല സൂചനകളേക്കാള്‍ കൂടുതല്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയാണ് രൂപയുടെ മൂല്യത്തേയും ഓഹരി വിപണിയേയും ബാധിച്ചത് എന്ന രീതിയിലും വിലയിരുത്തലുകളുണ്ട്. എങ്കിലും ബിജെപിയ്ക്ക് ദേശീയ തലത്തില്‍ തിരിച്ചടിയേല്‍ക്കുന്നു എന്ന സൂചനയും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

English summary
Election Results: Rupee declines, stock market faces strong set back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X