അംബാനി തനിനിറം കാട്ടിത്തുടങ്ങി..ഏപ്രില്‍ 1 മുതല്‍ ജിയോ സൗജന്യമായി ലഭിക്കില്ല..!!
ജിയോയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് നിരാശ സമ്മാനിച്ച് റിലയന്‍സിന്റെ പുതിയ പ്രഖ്യാപനം.
മുംബൈ : ജിയോ ഉപഭോക്താക്കള്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണ് റിലയന്‍സ് പുറത്തുവിട്ടിരിക്കുന്നത്. ജിയോയുടെ സൗജന്യ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് റിലയന്‍സ് അറിയിച്ചിരിക്കുന്നു. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ജിയോ സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീടിത് മാര്‍ച്ച് 31 വരെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ നീട്ടുകയായിരുന്നു. ഈ ഓഫര്‍ കാലാവധിയാണ് അവസാനിക്കാന്‍ പോകുന്നത്. ഏപ്രിൽ 1 മുതൽ സൌജന്യ ഓഫറുകൾ അവസാനിക്കും.

ഡിസംബര്‍ 4 മുതല്‍ പ്രാബല്യത്തില്‍ വന്ന ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രകാരം ഇന്റര്‍നെറ്റ്, വോയിസ് കോള്‍, വീഡിയോ കോള്‍ എന്നിവ ജിയോ സൗജന്യമായ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. ജിയോയുടെ സേവനങ്ങള്‍ ഏപ്രില്‍ മുതല്‍ പണം നല്‍കിയാല്‍ മാത്രമേ പുതിയ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകൂ. മാര്‍ച്ച് 3നോ അതിന് മുന്‍പോ ഉപഭോക്താക്കളായവര്‍ക്ക് മാത്രമേ ജിയോയുടെ സൗജന്യ ആനുകൂല്യങ്ങള്‍ ഇനി ലഭ്യമാകൂയെന്നാണ് റിലയന്‍സ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ മറ്റു മൊബൈല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരുന്നു ജിയോയുടെ പ്രവര്‍ത്തനം. മാര്‍ച്ച് അവസാനത്തോടെ ഇതിന് സമാപ്തി കുറിക്കും. സേവനം ലഭ്യമാക്കിയത് മുതലുള്ള 83 ദിവസം വരെ കമ്പനിക്ക് ലഭിച്ചിരിക്കുന്നത് 5 കോടി ഉപഭോക്താക്കളെയാണ്.













Click it and Unblock the Notifications