ആധാര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31
എംബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് പെന്‍ഷന്‍ കൈപറ്റുന്നവരും പിഎഫ് അക്കൗണ്ടുള്ളവര്‍ക്കും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 വരെ.
ദില്ലി; എംബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് പെന്‍ഷന്‍ കൈപറ്റുന്നവരും പിഎഫ് അക്കൗണ്ടുള്ളവര്‍ക്കും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 വരെ. എംബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് പെന്‍ഷന്‍ കൈ പറ്റുന്നവര്‍ക്ക് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മാര്‍ച്ച് 28 വരെയായിരുന്നു.മാര്‍ച്ച് 31 ഓടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണമെന്ന് കേന്ദ്ര പ്രൊവിഡണ്ട് ഫണ്ട് കമ്മീഷ്ണര്‍ വിപി ജോയി അറിയിച്ചു.
ജനുവരിയിലാണ് എബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഫെബ്രുവയിലേക്കുള്ള ആധാര്‍ നമ്പര്‍ നല്‍കുന്നതിനുള്ള അവസാന ദിവസം ഫെബ്രുവരി 28ലേക്ക് മാറ്റിയത്. ക്രയവിക്രയങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ആദാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. ഇതുമാത്രമല്ല, രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള തീരുമാനവും അടുത്തിടെ എബ്ലോയീസ് പ്രൊവിഡണ്ട് ഓര്‍ഗനൈസേഷന്‍ കൈക്കൊണ്ടിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് തൊഴില്‍ മന്ത്രാലയം എംബ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് പെന്‍ഷന്‍കാരും പിഎഫ് അംഗങ്ങളും ആധാര്‍ വിവരങ്ങള്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിട്ടത്. ഫോണും ബാങ്ക് ബ്രാഞ്ചുകള്‍ വഴിയാണ് പുതിയ സൗകര്യം നല്‍കുന്നത്. അംഗങ്ങളുടെ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനാണ് സ്ഥാപനം ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications