കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊവിഡന്റ് ഫണ്ട് ഇനി ഓണ്‍ലൈനില്‍; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും!!

മാര്‍ച്ച് അവസാനത്തോടെ നടപ്പാക്കാനായേക്കുമെന്ന് ഇപിഎഫ്ഒ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു

Google Oneindia Malayalam News

ദില്ലി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് ഓണ്‍ലൈന്‍ വഴി പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍. പ്രൊവിഡന്റ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പമാക്കുന്നതിന് വേണ്ടിയാണിത്. ആധാര്‍ കാര്‍ഡ് പിഎഫ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി പിഎഫ് പിന്‍വലിക്കുന്നതിനുള്ള സംവിധാനം മാര്‍ച്ച് അവസാനത്തോടെ നടപ്പാക്കാനായേക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

പ്രൊവിഡന്റ് ഫണ്ടിനുള്ള എല്ലാ അപേക്ഷകളും രേഖകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഈ വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ഇപിഎഫ്ഒ സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി ജോയ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎഫ് ഓണ്‍ലൈനില്‍

പിഎഫ് ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍ പ്രൊവിഡന്റ് ഫണ്ട് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടുകൂടി അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പിഎഫ് നിക്ഷേപം പിന്‍വലിക്കാനും ബാങ്ക് അക്കൗണ്ടിലേയ്ക്ക് ലഭ്യമാക്കാനുള്ള സൗകര്യവും വരും.

 പിഎഫ് മണിക്കൂറുകള്‍ക്കുള്ളില്‍

പിഎഫ് മണിക്കൂറുകള്‍ക്കുള്ളില്‍

റിട്ടയര്‍മെന്റ് ഫണ്ട് സംഘടനയായ ഇപിഎഫ്ഒയ്ക്ക് ഒരു കോടിയോളം അപേക്ഷകളാണ് മരിച്ച വരുടെ പിഎഫും പെന്‍ഷനും പിന്‍വലിക്കുന്നതിനായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ ക്ലെയിം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പിഎഫ് പിന്‍വലിക്കുന്നതിന് സാധിയ്ക്കും.

കാത്തിരിപ്പിന് ദൈര്‍ഘ്യം കുറയും

കാത്തിരിപ്പിന് ദൈര്‍ഘ്യം കുറയും

നിലവില്‍ 20 ദിവസം വരെയാണ് പ്രൊവിഡന്റ് ഫണ്ട് തീര്‍പ്പാക്കുന്നതിന് ആവശ്യമായിവരുന്നത്. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അവസരമൊരുങ്ങും.

 ആദ്യഘട്ടം പരീക്ഷണം

ആദ്യഘട്ടം പരീക്ഷണം

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിലവില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സെന്‍ട്രല്‍ സെര്‍വറിലെ 50 വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പിഎഫ് ലഭ്യമാക്കുക. കേന്ദ്ര സര്‍വ്വീസിലെ 123 ഓഫീസര്‍മാര്‍ക്കും ഇതോടെ പ്രൊവിഡന്റ് ഫണ്ട് ഓണ്‍ലൈന്‍ വഴി പിന്‍വലിയ്ക്കാന്‍ സാധിക്കും.

ആധാര്‍ നിര്‍ബന്ധം

ആധാര്‍ നിര്‍ബന്ധം

പിഎഫ് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് പുറപ്പെടുവിച്ച ഇപിഎഫ്ഒ 2017 മാര്‍ച്ച് 31നുള്ളില്‍ പെന്‍ഷനേഴ്‌സും പിഎഫ് ഇപിഎഫ് അംഗങ്ങളും ആധാര്‍ കാര്‍ഡ് സമര്‍പ്പിയ്ക്കാന്‍ ഇപിഎസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശിച്ച തിയ്യതിയ്ക്കകം നല്‍കണമെന്നും ഇപിഎഫ്ഒ വ്യക്തമാക്കിയിരുന്നു.

റിട്ടയര്‍മെന്റിന് ശേഷം

റിട്ടയര്‍മെന്റിന് ശേഷം

റിട്ടയര്‍മെന്റ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം മുതല്‍ തന്നെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനുള്ള അവസരമുണ്ട്. പിഎഫ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച അപേക്ഷ നല്‍കി 20 ദിവസത്തിനുള്ളിലായിരിക്കും പണം പിന്‍വലിക്കാന്‍ കഴിയുക എന്ന് മാത്രമാണുള്ളത്.

പിഎഫിന് നികുതി

പിഎഫിന് നികുതി

ദീര്‍ഘകാല സമ്പാദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പിഎഫ് പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തുന്ന നയങ്ങളും കേന്ദ്രം പരിഗണിക്കുന്നുണ്ട്. റിട്ടയര്‍മെന്റിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് പിഎഫ് തുക പിന്‍വലിക്കുന്നവര്‍ക്ക് നികുതി ബാധ്യത ഉണ്ടായിരിക്കില്ല.

English summary
The Employees' Provident Fund Organisation or EPFO is expected to soon launch an online facility for withdrawal of provident fund (PF) money and pension fixation. The launch of this facility will not only ease the process for subscribers but also speed up the processing time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X